SignIn
Kerala Kaumudi Online
Wednesday, 15 July 2026 3.51 PM IST

'എനിക്ക് ഇനി ആരെയും കാണേണ്ടതില്ല, പിണറായി ആയിരുന്നെങ്കിൽ ഒറ്റ കോളിൽ ഫോൺ എടുക്കുമായിരുന്നു'

sukumaran-nair
ജി സുകുമാരൻ നായർ

കോട്ടയം: മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടിരുന്നെന്ന് ആവർത്തിച്ച് എൻഎസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ജി സുകുമാരൻ നായരെ ഫോണിൽ വിളിച്ചു സംസാരിച്ചെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞതിനുപിന്നാലെയായിരുന്നു പ്രതികരണം.

'മുഖ്യമന്ത്രിയെ രണ്ടുതവണ വിളിച്ചു. ആറുദിവസം കഴിഞ്ഞാണ് തിരികെ വിളിച്ചത്. ബഡ്ജറ്റിന്റെ തിരക്കായതുകൊണ്ടാണ് കാണാൻ കഴിയാതിരുന്നതെങ്കിൽ അത് അന്നുതന്നെ പറയാമായിരുന്നു. ഇപ്പോൾ ന്യായീകരണം പറയുന്നതിൽ കാര്യമില്ല. സതീശനെ കാണാനല്ല അനുവാദം ചോദിച്ചത്. മുഖ്യമന്ത്രിയെ കാണാനാണ്. ഒരു വോട്ടർ ആണ് ഞാൻ. പ്രമുഖ സമുദായ നേതാവ് എന്ന പരിഗണന പോലും ഉണ്ടായില്ല. ആരുടെയും മുന്നിൽ പിച്ചച്ചട്ടിയുമായി പോയിട്ടില്ല.

ഒരു ഫയലിനെക്കുറിച്ച് സംസാരിക്കാനാണ് കാണാൻ ശ്രമിച്ചത്. ഞാൻ കണ്ട് പറയാനുദ്ദേശിച്ചിരുന്ന കാര്യം കഴിഞ്ഞു. എനിക്ക് ഇനി ആരെയും കാണേണ്ടതില്ല. മുൻപുള്ള മുഖ്യമന്ത്രിമാരിൽ നിന്നും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ല. പിണറായി വിജയനെ ഒരു തവണ ഫോൺ വിളിച്ചാൽ എടുക്കുമായിരുന്നു. തിരക്കുണ്ടെങ്കിൽ തിരിച്ചുവിളിക്കും.

സുരേഷ് ഗോപി അരുവിക്കര തിര‌ഞ്ഞെടുപ്പ് സമയത്താണ് ഇവിടെ വന്നത്. അതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം ഉണ്ടായിരുന്നു. എൻഎസ്എസുമായി അടുപ്പമുണ്ടെന്ന് കാട്ടാനായിരുന്നു അത്. എന്നിട്ട് ബഡ്ജറ്റ് ദിവസം പുഷ്പാർച്ചന നടത്താൻ വന്നു. അതിന് അനുവദിച്ചിരുന്നു. പെരുന്ന ശുദ്ധീകരിക്കുന്നതിന് മുൻപ് സുരേഷ് ഗോപി അമ്മ എന്ന താരസംഘടന ശുദ്ധീകരിക്കട്ടെ'- ​ ജി സുകുമാരൻ പറഞ്ഞു.

English Summary

NSS General Secretary G Sukumaran Nair reiterated that his request for a meeting with the Chief Minister was denied, countering the CM's claim of a phone call. Nair stated he called the CM twice, receiving a callback six days later, and criticized the delayed justification. He also questioned actor Suresh Gopi's political motives concerning his visits to Perunna.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: G SUKUMARAN NAIR, PINARAYI VIJAYAN, NSS GENERAL SECRETARY, SUKUMARAN NAIR STATEMENT, G SUKUMARAN NAIR MANGLISH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA