SignIn
Kerala Kaumudi Online
Wednesday, 15 July 2026 11.18 PM IST

ആർഎസ്എസ് തലവന് മുന്നിൽ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളത്: പി എ മുഹമ്മദ് റിയാസ് എം എൽ എ

pa-muhamamd-riyas-
പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ

തിരുവനന്തപുരം : ആർഎസ്എസിന്റെ തലവന് മുന്നിൽ കുമ്പിട്ട് നിന്ന് നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല പിണറായി വിജയനും സി.പി.എം പ്രസ്ഥാനത്തിനുമുള്ളതെന്ന് പി. എ. മുഹമ്മദ് റിയാസ് എം.എൽ.എ പറഞ്ഞു.

പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനു പകരം വിഷയം വഴിതിരിച്ചുവിടുകയാണ് മുഖ്യമന്ത്രി വി.ഡി. സതീശനെന്ന് അദ്ദേഹം വിമർശിച്ചു. പ്ലീഡർ നിയമന വിഷയം സി.പി.എം മാത്രം ഉന്നയിച്ചതല്ലെന്നും കോൺഗ്രസും കെ.എസ്,​യുവും ഇതേ വിഷയം പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവന്നിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംഘപരിവാർ നേതാക്കൾ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകുന്നതിൽ ആരും തെറ്റ് പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി എല്ലാവരുടെയും മുഖ്യമന്ത്രിയാണെന്നും, എന്നാൽ സംഘപരിവാർ നേതാക്കളുടെ ആവശ്യങ്ങൾ സർക്കാർ നടപ്പാക്കുന്നുവെന്ന വിമർശനമാണ് ഉയർന്നതെന്നും റിയാസ് വ്യക്തമാക്കി. ഇതിന് മറുപടിയായി മുഖ്യമന്ത്രി ഉന്നയിച്ച ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും, വസ്തുതകളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും റിയാസ് പറഞ്ഞു.

കഴിഞ്ഞ അൻപത് ദിവസത്തിനിടെ ബി.ജെ.പി സർക്കാർ കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ സ്വീകരിക്കുമായിരുന്ന നിരവധി തീരുമാനങ്ങളാണ് നിലവിലെ സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാതെ ജനങ്ങളോട് വ്യക്തമായ മറുപടി പറയുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും പി. എ. മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MUHAMMD RIYAS, PA MUHAMMAD RIYAS MLA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA