SignIn
Kerala Kaumudi Online
Saturday, 18 July 2026 3.46 AM IST

സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴയെത്തുന്നു

READ ENGLISH VERSION
r

തിരുവനന്തപുരം: സംസ്ഥാനത്ത് ദുർബലമായ കാലവർഷം വരുംദിവസങ്ങളിൽ സജീവമായേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാദ്ധ്യത.ഇന്ന് മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.ബംഗാൾ ഉൾകടലിൽ ഒഡീഷ തീരത്ത് രൂപം കൊണ്ട ന്യൂനമർദവും ഗുജറാത്ത് തീരത്ത് രൂപം കൊള്ളാൻ പോകുന്ന ന്യൂനമർദവുമാണ് മഴ സാദ്ധ്യത കൂട്ടുന്നത്.ഇതോടൊപ്പം ഗുജറാത്ത് മുതൽ കേരളം വരെ നീളുന്ന ന്യൂനമർദ പാത്തിയും കാലവർഷത്തെ സജീവമാക്കുമെന്നാണ് നിഗമനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA