SignIn
Kerala Kaumudi Online
Friday, 24 July 2026 3.46 AM IST

ശബരിമല പുതിയ തന്ത്രിയെ തീരുമാനിക്കാൻ സമിതി

aa

തിരുവനന്തപുരം: ശബരിമല തന്ത്രിയായി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്മദത്തനെ നിയോഗിക്കുന്നതിൽ തീരുമാനമെടുക്കുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡ് മാറ്റിവച്ചു. വിമർശനം ഉയർന്നതോടെയാണിത്. അഭിപ്രായ രൂപീകരണത്തിനായി മൂന്ന് തന്ത്രിമാരുടെ സമിതിക്ക് രൂപം നൽകി.

തന്നെ ഒഴിവാക്കി മകനെ തന്ത്രിയാക്കണമെന്ന് കണ്ഠരര് രാജീവര് നൽകിയ കത്ത് ഇന്നലെ ബോർഡ് യോഗം പരിഗണിച്ചു. അക്കീരമൺ കാളിദാസ ഭട്ടതിരി, തറയിൽ കുഴിക്കാട്ട് അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരി, കടിയക്കോൽ സുബ്രഹ്മണ്യൻ നമ്പൂതിരി എന്നവരാണ് സമിതിയിലുള്ളത്. ഇവരുമായി ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ ഇന്ന് ചർച്ച നടത്തും. 25ന് ചേരുന്ന ബോർഡ് യോഗം തീരുമാനമെടുക്കും. 27നാണ് ഹൈക്കോടതിയെ തീരുമാനം അറിയിക്കേണ്ടത്. വിവാദം ഉയരാതിരിക്കാനുള്ള മുൻകരുതലാണെന്നും ബോർഡിൽ ഭിന്നതയില്ലെന്നും കെ.ജയകുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

50 ക്ഷേത്രങ്ങളിൽ

പരിഹാരക്രിയ

2018ൽ ശബരിമലയിൽ നടന്ന ദേവപ്രശ്നം അനുസരിച്ചുള്ള പരിഹാരക്രിയകൾ നടത്തും. 50 ക്ഷേത്രങ്ങളിലാണ് ഇത് ചെയ്യേണ്ടത്. ശബരിമല എക്സിക്യുട്ടീവ് ഓഫീസർ ശാന്തകുമാറിനെ ഇതിനായി ചുമതലപ്പെടുത്തി. 5 ലക്ഷം രൂപ അനുവദിച്ചു. ഇതോടെ ബോർഡിന്റെ സുവർണ കാലം ആരംഭിക്കുമെന്നാണ് വിശ്വാസമെന്ന് കെ. ജയകുമാർ പറഞ്ഞു. താൻ ഈശ്വര വിശാസിയാണ്. ഒരു പൂജ ചെയ്യുമ്പോൾ അനുകൂലമായ ഫലം വേണമെന്ന് വിചാരിക്കാമെങ്കിൽ പൂജയിൽ ലോപമുണ്ടാകുമ്പോൾ ദോഷം വരുമെന്നും കരുതാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA