SignIn
Kerala Kaumudi Online
Tuesday, 25 August 2026 8.17 PM IST

വില്പനയിൽ റെക്കോ‌ഡിട്ട് സപ്ലൈകോ,​ ഓണം വിറ്റുവരവ് 422 കോടി കവിഞ്ഞു

READ ENGLISH VERSION
supplyco-

തിരുവനന്തപുരം: ഓണം വിപണിയില്‍ സപ്‌ളൈകോയുടെ വിറ്റുവരവ് 422.17 കോടി രൂപ കവിഞ്ഞു. ഇന്ന് വൈകിട്ട് 4 മണിവരെയുള്ള കണക്കാണിത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 35 ദിവസത്തെ വിറ്റുവരവ് 385.42 കോടി രൂപയായിരുന്നു. അതിനേക്കാള്‍ വലിയ വര്‍ധനയാണ് ഇത്തവണത്തേത്. ഇത് സമീപകാലത്തെ റെക്കോഡ് നേട്ടമാണ്.

കഴിഞ്ഞവര്‍ഷം തിരുവോണം സെപ്റ്റംബര്‍ 5 നായിരുന്നു. 2025 ആഗസറ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ 4 വരെയുള്ള 35 ദിവസത്തെ കണക്കാണ് 385.42 കോടി രൂപ. ഇത്തവണ ആഗസ്റ്റ് ഒന്നുമുതല്‍ 25 ദിവസംകൊണ്ടു മാത്രം ഇതുവരെ 350.21 കോടി രൂപയുടെ വിറ്റുവരവുണ്ട്.

മിക്ക സബ്‌സിഡി സാധനങ്ങള്‍ക്കു വില വര്‍ധിപ്പിക്കാതെയും പലതിനും വിലകുറച്ചിട്ടും ഈ നേട്ടത്തിലെത്താനായത്ജനങ്ങള്‍ സപ്‌ളൈകോയെ മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ ആശ്രയിച്ചതിനാലാണ്. വെളിച്ചെണ്ണ 20 രൂപ കുറച്ചു. കഴിഞ്ഞ വര്‍ഷം വെളിച്ചെണ്ണയില്‍നിന്നു മാത്രം 100 കോടി ലഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUPPLYCO, SUPPLYCO ONAM SALES, SUPPLYCO 422 CRORE, ONAM SALES KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA