SignIn
Kerala Kaumudi Online
Thursday, 23 July 2026 4.01 AM IST

വഖഫ് ബോർഡ്: നിയമസാധുത പരിശോധിക്കാൻ ഹൈക്കോടതി

1

കൊച്ചി: സംസ്ഥാനത്ത് നിലവിലുള്ള വഖഫ് ബോർഡിന്റെ രൂപീകരണം നിയമപരമാണോയെന്ന് ഹൈക്കോടതി പരിശോധിക്കും. മുൻ സർക്കാർ കഴിഞ്ഞ ഫെബ്രുവരിയിൽ ബോർഡ് രൂപീകരിച്ചത് നിയമപരമായല്ലെന്നും പുനഃസംഘടിപ്പിക്കണമെന്നുമുള്ള സർക്കാർ വാദം പരിഗണിച്ചാണ് തീരുമാനം. ഇതിനായി എല്ലാ കക്ഷികളും മൂന്നാഴ്ചയ്‌ക്കകം സത്യവാങ്മൂലം ഫയൽ ചെയ്യണമെന്ന് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു. നാലാഴ്ച കഴിഞ്ഞ് വിഷയം പരിഗണിക്കും.

പുതിയ ഭേദഗതി പ്രകാരം രണ്ട് അമുസ്ലിങ്ങളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തുന്നത് ഇതിനകം സർക്കാർ പരിഗണിക്കണമെന്നും കോടതി പറഞ്ഞു. പുനഃസംഘടിപ്പിക്കാൻ സർക്കാരിനുള്ള അവകാശം നിലനിറുത്തിക്കൊണ്ടു തന്നെ ഇക്കാര്യം പരിഗണിക്കാനാണ് നിർദ്ദേശം. കേരള വഖഫ് ബോർഡിൽ മുസ്ലിങ്ങൾ അല്ലാത്ത രണ്ട് അംഗങ്ങളെയും ഷിയ അംഗത്തെയും ഉൾപ്പെടുത്താത്തതിനെ ചോദ്യം ചെയ്യുന്ന ഹർജികളാണ് കോടതി പരിഗണിച്ചത്. അസംബ്ലി ഒഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസസ് (ആക്ട്‌സ്), ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് തുടങ്ങിയവരാണ് ഹർജിക്കാർ.

നിലവിലെ ബോർഡിന്റെ രൂപീകരണം വഖഫ് നിയമത്തിന്റെ 14 (6) വകുപ്പ് പ്രകാരമുള്ള ആനുപാതിക പ്രാതിനിധ്യം നിർണയിക്കാതെയാണെന്ന് അഡ്വക്കേറ്റ് ജനറൽ ജാജു ബാബു വാദിച്ചു.

നയതീരുമാനങ്ങൾക്ക്

മാത്രം നിയന്ത്രണം

വഖഫ് ബോർഡിന്റെ ഭരണം ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിലാക്കണമെന്ന ഹൈക്കോടതി നിർദ്ദേശം, ബോർഡിന്റെ ഹർജിയിൽ സുപ്രീംകോടതി നീക്കിയത് സർക്കാർ ശ്രദ്ധയിൽപ്പെടുത്തി. നയതീരുമാനങ്ങളുടെയും മൂലധന ചെലവുകളുടെയും കാര്യത്തിൽ മാത്രമേ ബോർഡ് ഹൈക്കോടതിയുടെ അനുമതി തേടേണ്ടതുള്ളൂവെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. അർദ്ധ ജുഡിഷ്യൽ തീരുമാനങ്ങളെടുക്കുന്നതിൽ ബോർഡിനെ നിയന്ത്രിക്കില്ലെന്നും വ്യക്തമാക്കി.

വ​ഖ​ഫ് ​ബോ​ർ​ഡി​ൽ​ ​അ​മു​സ്ലിം​ ​അം​ഗ​ങ്ങ​ൾ:
നി​യ​മ​പ​ര​ ​ബാ​ദ്ധ്യ​ത​യെ​ന്ന് ​മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ന്ദ്രം​ ​പാ​സാ​ക്കി​യ​ ​വ​ഖ​ഫ് ​നി​യ​മ​ഭേ​ദ​ഗ​തി​ ​പ്ര​കാ​രം​ ​വ​ഖ​ഫ് ​ബോ​ർ​ഡി​ൽ​ ​ര​ണ്ട് ​അ​മു​സ്ലിം​ ​പ്ര​തി​നി​ധി​ക​ളെ​ ​നി​യ​മി​ക്കാ​ൻ​ ​സ​ർ​ക്കാ​രി​ന് ​നി​യ​മ​പ​ര​മാ​യ​ ​ബാ​ദ്ധ്യ​ത​യു​ണ്ടെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.​ ​അ​തി​നാ​ലാ​ണ് ​ബോ​ർ​ഡ് ​പു​നഃ​സം​ഘ​ടി​പ്പി​ച്ച​ ​ഉ​ത്ത​ര​വി​ൽ​ ​അ​മു​സ്ലിം​ ​അം​ഗ​ങ്ങ​ളെ​ ​നി​യ​മി​ക്കാ​മെ​ന്ന് ​പി​ണ​റാ​യി​ ​സ​ർ​ക്കാ​ർ​ ​വ്യ​ക്ത​മാ​ക്കി​യ​ത്.​ ​വ​ഖ​ഫ് ​ബോ​ർ​ഡി​നെ​തി​രാ​യ​ ​ഹ​ർ​ജി​ക​ൾ​ ​ത​ള്ള​ണ​മെ​ന്ന് ​ഹൈ​ക്കോ​ട​തി​യി​ൽ​ ​സ​ർ​ക്കാ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​എ​ന്നി​ട്ടും​ ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​മു​സ്ലി​ങ്ങ​ളെ​ ​സ​ർ​ക്കാ​രി​നും​ ​യു.​ഡി.​എ​ഫി​നും​ ​എ​തി​രാ​ക്കാ​ൻ​ ​വേ​ണ്ടി​ ​തെ​റ്റാ​യ​ ​വ​ർ​ഗ്ഗീ​യ​പ്ര​ചാ​ര​ണം​ ​ന​ട​ത്തു​ക​യാ​ണ്.
അ​മു​സ്ലിം​ ​അം​ഗ​ങ്ങ​ളെ​ ​പൊ​തു​കാ​ര്യ​ ​പ്ര​സ​ക്ത​രി​ൽ​ ​നി​ന്നും​ ​ബാ​ർ​കൗ​ൺ​സി​ലി​ൽ​ ​നി​ന്നും​ ​തി​ര​ഞ്ഞെ​ടു​ക്കു​മെ​ന്നാ​ണ് ​ഇ​ട​ത് ​സ​ർ​ക്കാ​രി​ന്റെ​ ​ഉ​ത്ത​ര​വി​ലു​ള്ള​ത്.​ ​സു​പ്രീം​കോ​ട​തി​യി​ൽ​ ​പോ​യ​ ​വ​ഖ​ഫ് ​ബോ​ർ​ഡ്,​ ​അ​മു​സ്ലിം​ ​അം​ഗ​ങ്ങ​ളെ​ ​നി​യ​മി​ക്കാ​മെ​ന്നാ​ണ് ​അ​വി​ടെ​ ​ബോ​ധി​പ്പി​ച്ച​ത്.​ ​അ​മു​സ്ലി​ങ്ങ​ളെ​ ​നി​യ​മി​ക്കാ​മെ​ന്ന് ​പ​റ​ഞ്ഞ​ ​ശേ​ഷം,​ ​വ​ർ​ഗീ​യ​ ​പ്ര​ചാ​ര​ണം​ ​ന​ട​ത്തി​ ​യു.​ഡി.​എ​ഫ് ​സ​ർ​ക്കാ​രി​നെ​ ​പ്ര​തി​ക്കൂ​ട്ടി​ലാ​ക്കാ​ൻ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വോ​ ​സി.​പി.​എ​മ്മോ​ ​വി​ചാ​രി​ച്ചാ​ൽ​ ​ന​ട​ക്കി​ല്ലെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA