
തിരുവനന്തപുരം: സഹകരണ പെൻഷൻ ബോർഡിൽ നിന്ന് പെൻഷൻ വാങ്ങുന്നവർ ഈ വർഷത്തെ മസ്റ്ററിംഗ് നടത്തണമെന്ന് പെൻഷൻ ബോർഡ് അഡീഷണൽ രജിസ്ട്രാർ അറിയിച്ചു. പ്രാഥമിക സഹകരണ സംഘം,കേരള ബാങ്ക്,സഹകരണേതരവകുപ്പുകളിലെ സഹകരണ സംഘങ്ങളിൽ നിന്നും വിരമിച്ചവർ, ആശ്വാസ് സമാശ്വാസ് പദ്ധതി,കയർ സ്‌പെഷ്യൽ സ്‌കീം തുടങ്ങിയവയിലൂടെ പെൻഷൻ വാങ്ങുന്നവരാണ് മസ്റ്ററിംഗ് നടത്തേണ്ടത്. അക്ഷയ കേന്ദ്രം വഴി സെപ്തംബറിന് മുമ്പ് മസ്റ്ററിംഗ് നടത്തണം. അല്ലാത്തപക്ഷം നവംബർ മുതൽ പെൻഷൻ മുടങ്ങുമെന്ന് രജിസ്ട്രാർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |