SignIn
Kerala Kaumudi Online
Friday, 15 May 2026 8.48 PM IST

തകർന്നടിഞ്ഞ് ഇന്ത്യൻ രൂപ, റെക്കോഡ് താഴ്‌ചയിൽ,ഡോളറിനെതിരെ 96 കടന്നു

dollar-rupee

മുംബയ്: വിപണിയിൽ വൻ തകർ‌ച്ചയിലേക്ക് വീണ് രൂപയുടെ മൂല്യം. ഒരു യുഎസ് ഡോളറിന് 96 രൂപയിലധികം എന്ന നിലയിലേക്കാണ് തകർച്ചയുണ്ടായത്. ക്രൂഡ് ഓയിൽ വിലവർദ്ധനവും പശ്ചിമേഷ്യൻ സംഘർഷവും രൂപയുടെ വില തകർന്നടിയാൻ കാരണമായി. 0.3 ശതമാനം താഴ്‌ന്ന് ചരിത്രത്തിലാദ്യമായി 96 രൂപയ്‌ക്ക് മുകളിലേക്ക് പോയി രൂപയുടെ മൂല്യം. 96.05 രൂപയാണ് ഒരു ഡോളറിന്റെ നിരക്ക്. 95.95 എന്നനിലയിലേക്ക് താഴ്‌ന്നതാണ് ഇതിനുമുൻപുള്ള രൂപയുടെ ഏറ്റവും താഴ്‌ചയിലെ നിരക്ക്.

ഇന്ന് ബ്രെൻഡ് ക്രൂഡോയിൽ നിരക്ക് ബാരലിന് 110 ഡോളറാണ്. ഇന്ത്യൻ ഇറക്കുമതി നിരക്കിനെക്കുറിച്ച് ആശങ്ക വർദ്ധിക്കുന്നതും രാജ്യത്തിന്റെ പുറമേയുള്ള വ്യാപാരമേഖലയ്‌ക്ക് സമ്മർദ്ദം ചെലുത്തുന്നതാണ് ഇന്നത്തെ റെക്കോഡ് തകർച്ച. ഇന്ത്യ ആവശ്യമായ ക്രൂഡ്‌ ഓയിൽ 85 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ് പതിവ്. ആഗോളതലത്തിൽ നിരക്ക് വർദ്ധിക്കുന്നതോടെ ഇത് പണപ്പെരുപ്പത്തിനും ഇന്ധനവില വർദ്ധനയ്‌ക്കും സമ്പദ്‌വ്യവസ്ഥയിൽ സമ്മർദ്ദം ചെലുത്താനും ഇടയാക്കും.

രൂപയുടെ മൂല്യം കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി തകർന്നതോടെ നിക്ഷേപകർ ആശങ്കയിലാണ്. ഉയരുന്ന ക്രൂഡ് ഓയിൽ നിരക്ക്, വിദേശഫണ്ടിലെ ഒഴുക്കും, പശ്ചിമേഷ്യൻ സംഘർഷം കാരണമുള്ള അനിശ്ചിതത്വവുമാണ് അവരെ വിഷമിപ്പിക്കുന്നത്. രൂപയുടെ വൻതകർച്ച കുറയ്‌ക്കുന്നതിനായി റിസർവ് ബാങ്ക് വിപണിയിൽ ഇടപെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. മിക്ക നിക്ഷേപകരും രാജ്യത്ത് ശക്തമായ വിലക്കയറ്റം ഉണ്ടാകുമെന്ന് കരുതുന്നു. അതേസമയം ഡോളറിൽ വരുമാനം ലഭിക്കുന്ന ഐടി, ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് ഈ തകർച്ച ഗുണകരവുമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: FINANCE, DOLLAR, RUPEE, VALUE LOW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY