SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.02 PM IST

'ഓവർ സ്‌പീഡാണ് സാറേ ഇവന്റെ മെയിൻ; കുഞ്ഞുമിടുക്കന്റെ ലോഡിംഗ് വീഡിയോ വൈറൽ

kid
തന്റെ കുഞ്ഞുലോറിയിൽ മെറ്റൽ ലോഡെടുക്കുന്ന കൊച്ചുമിടുക്കൻ

മുതിർന്നവർ ചെയ്യുന്ന തൊഴിലുകൾ അനുകരിക്കാൻ ചെറിയ കുട്ടികൾക്ക് എപ്പോഴും ഒരു പ്രത്യേക താൽപര്യമായിരിക്കും. വലിയ ചൂലുമെടുത്ത് മുറ്റമടിക്കാനിറങ്ങുകയും ചപ്പാത്തിമാവിൽ ഭൂപടങ്ങളുണ്ടാക്കി കളിക്കുകയുമൊക്കെ ചെയ്യുന്ന കുറുമ്പന്മാരെയും കുറുമ്പികളെയുമെല്ലാം നാം ധാരാളം കണ്ടിട്ടുണ്ടാകും. ഇപ്പോഴിതാ, അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.

അണ്ണാരക്കണ്ണനും തന്നാലായതെന്ന് പറയുംപോലെ വീട്ടിലെ നിർമ്മാണാവശ്യത്തിനായി കൂട്ടിയിട്ടിരിക്കുന്ന മെറ്റലുകൾ മറ്റൊരിടത്തേയ്‌ക്ക് മാറ്റിയിടാൻ സഹായിക്കുകയാണ് ഒരു കൊച്ചുമിടുക്കൻ. തന്റെ കളിപ്പാട്ടമായ മിനിലോറിയുടെ പിറകിൽ മെറ്റൽ വാരിയിട്ട് കൈകൊണ്ട് പിറകെ നിന്ന് തള്ളിയുരുട്ടിയാണ് അവൻ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നത്. മെറ്റൽ ഇറക്കിയതിനുശേഷം തളരാതെ വീണ്ടും അടുത്ത ലോഡെടുക്കാനായി അവൻ തിരികെ പോകുന്നുണ്ട്. വീഡിയോയിലെ ദൃശ്യങ്ങൾക്കനുസരിച്ചുള്ള പാട്ടും കൂടിയായപ്പോൾ അത് സോഷ്യൽ മീഡിയ ഏറ്റെടുത്തെന്ന് തന്നെ പറയാം.

ഇതിനോടകം ഒരു മില്യണിലധികം ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു. രസകരമായ കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ നിറയുന്നത്. ഓവർ സ്‌പീ‌ഡിൽ പോയാൽ എംവിഡി പിഴയിടുമെന്നാണ് ചിലർ പറയുന്നത്. ഒരു ലോഡിന് എത്രയാ കൂലി, ഇങ്ങനെ ഓടിയാൽ എങ്ങനെ മുതലാകും ഓവർലോ‌ഡ് എടുക്ക് തുടങ്ങിയ കമന്റുകളുമുണ്ട്. ചിലരാകട്ടെ ലോറിയിൽ ഒരു കയർ കെട്ടി കൊടുത്താൽ കുട്ടിക്ക് കൂടുതൽ എളുപ്പമാകുമെന്നും പറയുന്നുണ്ട്. ഇതെല്ലാം കണ്ട് കുട്ടിക്കാലത്തേക്ക് തിരികെ പോകാൻ തോന്നുന്നെന്ന് പറയുന്നവരുടെ എണ്ണവും കുറവല്ല. സോഷ്യൽമീഡിയയുടെ നിർദേശപ്രകാരം ലോറിയിൽ കയറുകെട്ടിയിട്ട് മെറ്റിൽ നീക്കുന്നതിന്റെ മറ്റൊരു വീഡിയോയും അക്കൗണ്ടിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്.

English Summary

A video of a little boy using a miniature truck to carry gravel has gone viral, crossing one million views. Social media users praised the child's enthusiasm and flooded the post with humorous comments.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIRALVIDEO, KID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY