
ആലുവ: ആലുവയിൽ നാലാംവട്ടവും റെക്കാഡ് വിജയം നേടിയ അൻവർ സാദത്തിന് മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ആലുവ നഗരസഭയിലും വൻ ലീഡ് ലഭിച്ചു.
മണ്ഡലത്തിൽ പോൾ ചെയ്ത 1,57,790 വോട്ടിൽ അൻവർ സാദത്തിന് 83,899 വോട്ടും എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം. ആരിഫിന് 54,756 വോട്ടും എൻ.ഡി.എ സ്ഥാനാർത്ഥി എം.എ. ബ്രഹ്മരാജിന് 18,732 വോട്ടുമാണ് ലഭിച്ചത്. യു.ഡി.എഫിന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ചത് എടത്തല പഞ്ചായത്തിൽ നിന്നാണ്. 5,383 വോട്ട്. ഏറ്റവും കുറവ് ഭൂരിപക്ഷം ലഭിച്ചത് അൻവർ സാദത്തിന്റെ സ്വന്തം പഞ്ചായത്തായ ചെങ്ങമനാട് നിന്നാണ്. 2,165 വോട്ട്. കീഴ്മാട് പഞ്ചായത്തിലും അയ്യായിരം കടന്ന ഭൂരിപക്ഷമുണ്ടായി. 5,027 വോട്ട്. മറ്റ് പഞ്ചായത്തുകളായ ചൂർണിക്കര (3,575), നെടുമ്പാശേരി (3,383), ശ്രീമൂലനഗരം (3,267), കാഞ്ഞൂർ (2,773), എന്നിവിടങ്ങളിലും ആലുവ നഗരസഭ (3,173)യിലുമാണ് യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |