
കൊച്ചി: വിശ്വസേവാഭാരതിയുടെ നേതൃത്വത്തിൽ സേവനമേഖലയിൽ പ്രവർത്തിക്കുന്നവരുടെയും ഗുണഭോക്താക്കളുടെയും ഒത്തുചേരലായ സേവാ കുംഭ് 2026 കൊച്ചി കപ്പൽശാല മുൻ സി.എം.ഡി മധു എസ്. നായർ ഉദ്ഘാടനം ചെയ്തു. വിശ്വസേവാഭാരതി പ്രസിഡന്റ് വിഷ്ണുപ്രസാദ് ബി. മേനോൻ അദ്ധ്യക്ഷത വഹിച്ചു. മധു എസ്. നായരെ വിശ്വസേവാഭാരതി പ്രസിഡന്റ് വിഷ്ണുപ്രസാദ് ബി. മേനോൻ ആദരിച്ചു. പ്രവാസി ക്ഷേമസമിതി രക്ഷാധികാരി ടി.വി. വേണുഗോപാൽ, കൊച്ചി യൂണിവേഴ്സിറ്റിയിൽ നിന്ന് ഒന്നാം റാങ്കോടെ എൽ.എൽ.എമ്മും ഡോക്ടറേറ്റും നേടിയ ഡോ. ദർശന സുരേഷ്ബാബു എന്നിവരെ ആദരിച്ചു. പ്രതാപ് ദിവാകരൻ പിള്ള, എം.കെ. സുമോദ്, എ. വിനോദ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |