SignIn
Kerala Kaumudi Online
Sunday, 16 August 2026 4.53 PM IST

യൂണിഫോം തേയ്ക്കുന്നതിനിടെ അയൺ ബോക്സിൽ നിന്ന് ഷോക്കേറ്റു: പതിമൂന്ന് വയസുകാരി മരിച്ചു

READ ENGLISH VERSION
swathi

സ്വാതി

കൊച്ചി: എറണാകുളത്ത് അയൺ ബോക്സിൽ നിന്ന് ഷോക്കേറ്റ് പതിമൂന്നുവയസുകാരിയ്ക്ക് ദാരുണാന്ത്യം. എറണാകുളം വടക്കൻ പറവൂർ ചെറിയ പല്ലംതുരുത്ത് സ്വദേശികളായ അടിമപ്പറമ്പിൽ സനീഷ്-നീതു ദമ്പതികളുടെ മകൾ സ്വാതി (13) ആണ് മരിച്ചത്. പറവൂർ ഗവൺമെന്റ് എച്ച് എസ് എസിലെ എട്ടാംക്ലാസ് വിദ്യാർത്ഥിനിയാണ് സ്വാതി.

യൂണിഫോം തേയ്ക്കുന്നതിനിടെ അയൺ ബോക്സിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വാതിയുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. പോസ്റ്റുമോ‌ർട്ടത്തിന് ശേഷം മൃതദേഹം തിങ്കളാഴ്ച സംസ്കരിക്കും.

English Summary

A 13-year-old girl named Swathi from Paravoor, Ernakulam, died after being electrocuted by an iron box. The incident occurred while she was ironing her school uniform. Swathi, a student of Paravoor Government HSS, suffered a fatal electric shock in Ernakulam.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEATH, ELECTRIC SHOCK DEATH, IRON BOX SHOCK DEATH, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA