
കൊച്ചി : ഇച്ഛാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി എന്നിവയിലൂടെയുള്ള ശക്തമായ നിശ്ചയദാർഢ്യം പ്രകൃതിയുടെ നിയമങ്ങളെ പോലും മാറ്റിമറിക്കുകയും ദൈവികമായ സഹായം ലഭ്യമാക്കുകയും ചെയ്യുമെന്ന് മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി പറഞ്ഞു. അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസിൽ നടന്ന ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ വിഭാഗങ്ങളിൽ നിന്നായി 262 പേർ ബിരുദവും 317 പേർ ബിരുദാനന്തര ബിരുദവും 30 പേർ പിഎച്ച്.ഡി. ബിരുദവും ഏറ്റുവാങ്ങി. മണിപ്പാൽ അക്കാഡമി ഒഫ് ഹയർ എജ്യുക്കേഷൻ പ്രോ വൈസ് ചാൻസലർ ഡോ. ദിലീപ് ഗോപിനാഥ് നായിക്, ഡോ. രാധാ രംഗരാജൻ എന്നിവർ മുഖ്യാതിഥിയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |