
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ നിന്ന് ബംഗളൂരുവിന് ഇനി കെ.എസ്.ആർ.ടി.സിയിൽ പോകാം. ബസ് സർവീസ് പദ്ധതിയുടെ ഉദ്ഘാടനം മാത്യു കുഴൽനാടൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. ദിവസവും വൈകിട്ട് 6ന് മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ നിന്ന് ബസ് പുറപ്പെടും. പിറ്റേന്ന് വൈകിട്ട് 7ന് ബംഗളൂരിവിൽ നിന്ന് മൂവാറ്റുപുഴയ്ക്ക് തിരിക്കും. ബസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് മാത്യു കുഴൽനാടൻ എം.എൽ.എ കത്ത് നൽകിയതിനെ തുടർന്നാണ് കെ.എസ്.ആർ.ടി.സി ബസ് അനുവദിച്ചത്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം മാത്യൂസ് വർക്കി, സാബു ജോൺ, കെ.എ അബ്ദുൾ സലാം, പി.പി ജോളി എന്നിവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |