SignIn
Kerala Kaumudi Online
Tuesday, 25 August 2026 4.27 AM IST

തഹസിൽദാർക്ക് സസ്പെൻഷൻ

sus

കൊ​ച്ചി​:​ ​ഭൂ​മി​ ​ഇ​ട​പാ​ടു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് 10​ ​ല​ക്ഷം​ ​രൂ​പ​ ​കൈ​ക്കൂ​ലി​ ​വാ​ങ്ങു​ന്ന​തി​നി​ടെ​ ​വി​ജി​ല​ൻ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ ​ക​ണ​യ​ന്നൂ​ർ​ ​ത​ഹ​സി​ൽ​ദാ​ർ​ ​ജോ​സ​ഫ് ​ആ​ന്റ​ണി​ ​ഹെ​ർ​ട്ടി​സി​നെ​ ​സ​ർ​വീ​സി​ൽ​നി​ന്ന് ​സ​സ്പെ​ൻ​ഡ് ​ചെ​യ്തു.​ ​ലാ​ൻ​ഡ് ​റ​വ​ന്യൂ​ ​ക​മ്മി​ഷ​ണ​ർ​ ​എ​ച്ച്.​ ​ദി​നേ​ശ​ൻ​ ​ആ​ണ് 21​ന് ​സ​സ്പെ​ൻ​ഷ​ൻ​ ​ഉ​ത്ത​ര​വി​റ​ക്കി​യ​ത്.​ ​എ​റ​ണാ​കു​ളം​ ​ജി​ല്ലാ​ ​ക​ള​ക്ട​റു​ടെ​ ​റി​പ്പോ​ർ​ട്ടി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ന​ട​പ​ടി.​ ​എ​ള​മ​ക്ക​ര​ ​സ്വ​ദേ​ശി​യു​ടെ​ ​ഭൂ​മി​ ​ ​നി​ലം​ ​പു​ര​യി​ട​മാ​ക്കി​ ​ രേ​ഖ​ക​ൾ​ ​ന​ൽ​കു​ന്ന​തി​നും​ ​ഭൂ​മി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പ​രാ​തി​ ​ഒ​ത്തു​തീ​ർ​പ്പാ​ക്കു​ന്ന​തി​നു​മാ​യി​ 10​ ​ല​ക്ഷം​ ​രൂ​പ​ ആ​വ​ശ്യ​പ്പെ​ട്ടെന്നാണ് വി​ജി​ല​ൻ​സ് ​കേ​സ്.​ ​ത​ഹ​സി​ൽ​ദാ​റി​ന്റെ​ ​ര​ണ്ട് ​ഏ​ജ​ന്റു​മാ​രാ​യ​ ​ഷി​ബി​ൻ,​ ​ക​ണ്ണ​ൻ​ ​എ​ന്ന​ ​രാ​ജേ​ഷ് ​എ​ന്നി​വ​രും​ ​കേ​സി​ൽ​ ​അ​റ​സ്റ്റി​ലു​മാ​യി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL