
കൊച്ചി: വല്ലാർപാടം രാജ്യാന്തര ടെർമിനലിൽ പദ്ധതിക്കായി കിടപ്പാടം നഷ്ടപ്പെട്ടവർക്ക് തൊഴിൽ ലഭ്യമാക്കാൻ എം.പി ഉൾപ്പെടെയുള്ളവർ മുൻകൈയെടുക്കണമെന്ന് മൂലമ്പിള്ളി റീഹാബിലിറ്റേഷൻ കോ ഓർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ ഫാ. ഫ്രാൻസിസ് കളത്തുങ്കൽ ആവശ്യപ്പെട്ടു. ആനുകൂല്യങ്ങൾക്ക് അർഹരായ കുടുംബങ്ങളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോ ഓർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ ഫ്രാൻസിസ് കളത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. വി.പി.വിൽസൻ, ഏലൂർ ഗോപിനാഥ്, വി.ഡി.മാർട്ടിൻ, സീലിയ ഫെലിക്സ്, ജോർജ് അമ്പാട്ട്, മേജർ മൂസാകുട്ടി, ജൂലിയൻ ജെയിംസ്, ജോണി ജോസഫ്, ഷിജു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |