തളിപ്പറമ്പ്: പട്ടുവം വെള്ളിക്കിൽ സെന്റ് തോമസ് പാരിഷ് ഹാളിൽ 40 വയസ്സിന് മുകളിലുള്ളവർക്കും, അസ്ഥി തേയ്മാനം, എല്ല് പൊടിയൽ, സന്ധികളുമായി ബന്ധപ്പട്ട മറ്റു രോഗങ്ങൾ അനുഭവിക്കുന്നവർക്കും സൗജന്യമായി അസ്ഥി ബലക്ഷയ പരിശോധന നടത്തി. ഈ ടെസ്റ്റ് ചെയ്യുന്നതിലൂടെ എല്ലുകൾക്ക് ബലക്ഷയമുണ്ടോയെന്ന് മുൻകൂട്ടി കണ്ടു പിടിക്കാൻ കഴിയും. ഇതോടൊപ്പം ഏഴോം പി.എച്ച്.സിയുടെ നേതൃത്വത്തിൽ സൗജന്യ പ്രഷർ, ഷുഗർ പരിശോധനയും നടന്നു. തളിപ്പറമ്പ് ആൽബിൻ ഓർത്തോ കെയർ ക്ലിനിക്ക്, വെള്ളിക്കിൽ സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വെള്ളിക്കീൽ സെന്റ് തോമസ് ചർച്ച് ഇടവക വികാരി ഫാദർ പീറ്റർ കനീഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ. അൽബിൻ ജോസഫ് ക്യാമ്പ് വിശദീകരണവും പരിശോധനയും നടത്തി. എം. പാസ്‌ക്കൾ അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |