കൊടുവള്ളി : പറമ്പത്തുകാവ് എ. എം .എൽ .പി സ്കൂൾ നൂറാം വാർഷികാഘോഷ സമാപനവും യാത്രയയപ്പ് സമ്മേളനവും മുൻ എം.എൽ.എ കാരാട്ട് റസാക്ക് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ഹൈറുന്നിസ നാസർ അദ്ധ്യക്ഷത വഹിച്ചു. സ്കൂളിലെ രക്ഷിതാവ് സഹല സലീം എഴുതിയ 'പൂമൊട്ട് പോലൊരു സ്വപ്നം' പുസ്തകം കവയത്രി പി.എസ്. മിനി പ്രകാശനം ചെയ്തു. സ്കൂളിൽ നിന്ന് ഈ വർഷം വിരമിക്കുന്ന അദ്ധ്യാപകരായ കെ.കെ. റംല, എം.സി. ലതിക എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. എൽ.എസ്. എസ്, അൽമാഹിർ വിജയികളെയും അനുമോദിച്ചു. പി.കെ. ഫിറോസ്, സി. കെ. സുലൈഖ, പി. മുഹമ്മദ്, വി.പി. മുഹമ്മദ് മുസ്തഫ, കെ.പി. അബ്ദുസ്സമദ്, ഇ .ടി.അഷ്‌റഫ് തുടങ്ങിയവർ പ്രസംഗിച്ചു. സ്കൂൾ മാനേജർ കെ .എ . റഹീം സ്വാഗതവും സ്വാഗത സംഘം കൺവീനർ കെ .ടി . സുനി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |