
വർക്കല: വർക്കലയിലെ പ്രമുഖ വ്യവസായിയും പൗര പ്രമുഖനുമായിരുന്ന എസ്.രാഘവൻ അനുസ്മരണം വർക്കല എസ്.ആർ മിനി ഹാളിൽ നടന്നു. അനുസ്‌മരണ സമ്മേളനം സ്വാമി ഋതംബരാനന്ദ ഉദ്ഘാടനം ചെയ്‌തു.
എസ്.ആർ ഗ്രൂപ്പ് ചെയർമാൻ ഷാജി അദ്ധ്യക്ഷത വഹിച്ചു. വർക്കല നഗരസഭ ചെയർമാൻ കെ.എം ലാജി,ഡോ.പി. ചന്ദ്രമോഹൻ, ഡോ.പത്മരാഗ്, അഡ്വ കെ.ആർ.അനിൽകുമാർ, ആർ.സുലോചനൻ,അഡ്വ.എസ്.കൃഷ്ണകുമാർ, അഡ്വ.ആർ.അനിൽകുമാർ, ശരണ്യാസുരേഷ്, ബി.ധനപാലൻ,സുഭാഷ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.രഘുനാഥനെ എസ്.ആർ.കുടുംബത്തിന്റെ പേരിൽ സമ്മേളനത്തിൽ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |