SignIn
Kerala Kaumudi Online
Saturday, 27 June 2026 5.41 PM IST

വേനലിൽ തലപൊക്കി പകർച്ച വ്യാധികൾ

കല്ലറ: വേനലും ഇടയ്ക്കുള്ള മഴയും പകർച്ചവ്യാധികൾക്കും വൈറൽ രോഗങ്ങളും കാരണമാകുന്നു. ചെങ്കണ്ണ്, ഛർദ്ദി,വയറിളക്കം, എലിപ്പനി, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, ചിക്കൻപോക്സ് തുടങ്ങിയ രോഗങ്ങളാണ് തലപൊക്കിയിട്ടുള്ളത്. കാലാവസ്ഥാ വ്യതിയാനത്തിൽ അന്തരീക്ഷ ഊഷ്മാവ് ഉയരുന്നതും പുഴകളിലെയും തോട്ടിലെയും മലിനജലവും ജലജന്യ-കൊതുക് രോഗങ്ങൾക്ക് കാരണമാകുന്നു.

ഭക്ഷണം, കുടിവെള്ളം എന്നിവയിലൂടെയാണ് പ്രധാനമായും ബാക്ടീരിയ, വൈറൽ രോഗങ്ങൾ പടരുന്നത്. നിരവധി പേരാണ് അസുഖങ്ങൾ ബാധിച്ച് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്.സ്വകാര്യ ആശുപത്രിയിലെ കണക്ക് വേറെയും.

കുടിവെള്ള സ്രോതസുകളിൽ കൃത്യമായി ക്ളോറിനേഷൻ നടത്താത്തതാണ് രോഗവ്യാപനത്തിന് കാരണം

കുഴൽക്കിണറിലെ ജലത്തിന്റെ ഗുണനിലവാരം എല്ലാ മാസവും കൃത്യമായി പരിശോധിക്കണം

എലിപ്പനി പ്രതിരോധത്തിനായി ഡോക്‌സിസൈക്ലിൻ ഗുളിക കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം

ശ്രദ്ധിക്കണം

ജനങ്ങൾക്കായി ബോധവത്ക്കരണ ക്ലാസുകൾ നടത്തണം. ആഹാര,പാനീയങ്ങളിലും പരിസര ശുചിത്വത്തിലും പ്രത്യേകം ശ്രദ്ധിക്കണം. വൃത്തിഹീനമായ സാഹചര്യങ്ങളിൽ തയ്യാറാക്കുന്ന ആഹാരം കഴിക്കരുത്. അങ്കണവാടി, സ്‌കൂൾ എന്നിവിടങ്ങളിൽ ഭക്ഷ്യവസ്തുക്കൾ തയ്യാറാക്കുന്നവർക്കും പാചക തൊഴിലാളികൾക്കും ഹെൽത്ത് കാർഡ് ഉണ്ടെന്ന് ഉറപ്പാക്കണം.

ചെറുതോടുകളിലും പുഴകളിലും മീൻ പിടിക്കാൻ ഇറങ്ങരുത്.

രോഗങ്ങൾ ഉണ്ടായാൽ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലോ സർക്കാർ ആശുപത്രിയിലോ ആരോഗ്യ പ്രവർത്തകരെയോ വിവരമറിയിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL