വെഞ്ഞാറമൂട്: തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രിന്റിംഗ് പ്രസുകാർക്ക് തിരക്കേറി.സ്ഥാനാർത്ഥികളുടെ പോസ്റ്ററുകളും ഫ്ലക്സുകളും തയ്യാറാക്കുന്ന തിരക്കിലാണ് പ്രസുകൾ.തുരുമ്പ് കയറി മഷി പുരളാതെ കിടന്ന പ്രസുകൾ വരെ പൊടി തട്ടിയെടുത്ത് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.ഉത്സവ സീസണിൽ മാത്രമാണ് അത്യാവശ്യം വർക്കുകൾ പ്രസുകൾക്ക് ലഭിച്ചിരുന്നത്.എന്നാലിപ്പോൾ തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രസുകാർ സന്തോഷത്തിലായി.
ഉത്സവകാലവും, പരീക്ഷക്കാലവും ആയതോടെ എല്ലാ പ്രസുകളും തിരക്കിലാണ്. ഹരിത ചട്ടം പാലിച്ചാണ് പ്രിന്റിംഗ്.പോസ്റ്ററിനും ഫ്ലക്സിനും പുറമെ നോട്ടീസിനും ആവശ്യക്കാരേറെയാണ്. പറഞ്ഞ സമയത്തിനുതന്നെ അച്ചടി പൂർത്തിയാക്കാനുള്ള നെട്ടോട്ടം.ഇക്കുറി പോളിഎത്‌ലീൻ,കോട്ടൺ ക്ലോത്ത് എന്നിവയിലാണ് പ്രിന്റിംഗ്. ഒരു സ്ഥാനാർത്ഥിക്ക് വാർഡ് അടിസ്ഥാനത്തിൽ 50 ഫ്ലക്സുകൾ ഉറപ്പായും പുറത്തിറക്കുന്നുണ്ട്.
നേരിട്ട് സ്റ്റുഡിയോയിൽ നിന്ന് ലഭിക്കുന്ന ഫോട്ടോകൾ വലിപ്പത്തിനനുസരിച്ച് പ്രിന്റ് ചെയ്യുകയാണ്. പരമാവധി ചിരിയും സൗമ്യതയും വോട്ടർമാരുടെ മനസിൽ കയറണം.അതാണ് സ്ഥാനാർത്ഥികളുടെ ആവശ്യം.
ചാകരക്കാലം
വല്ലപ്പോഴും വരുന്ന അവസരം പരമാവധി പ്രയോജനപ്പെടുത്തുകയാണ് പ്രിന്റിംഗ് പ്രസ് ഉടമകൾ.മണിക്കൂറിൽ 200 ഫ്ലക്സുകൾ അച്ചടിക്കാവുന്ന ആധുനിക യന്ത്രങ്ങൾ വരെയുള്ള പ്രസുകളുമുണ്ട്.
വില കൂടി
പരിസ്ഥിതി സൗഹൃദമാകുന്നതിന്റെ ഭാഗമായി ചെലവും ഉയർന്നെന്നാണ് ഉടമകൾ പറയുന്നത്.കോട്ടൺ ഫ്ലക്സിന് 700 - 750 രൂപ പ്രിന്റിംഗിന് ചെലവാകുമ്പോൾ,വണ്ടിക്കൂലിയടക്കം ആയിരം രൂപയോളമാകും പോളിൻ എത്‌ലീൻ ഫ്ലക്സിന്.ഇതിന് പുറമെയാണ് പോസ്റ്ററും നോട്ടീസും അടക്കം പ്രിന്റ് ചെയ്യേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |