
കണിയാപുരം: കണിയാപുരം ഡെവലപ്മെന്റ് ഓർഗനൈസേഷൻ റാഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം എ.നീലലോഹിത ദാസൻ നാടാർ ഉദ്ഘാടനം ചെയ്തു. കെ.ഡി.ഒ ചെയർമാൻ നൗഷാദ് തോട്ടിൻകര അദ്ധ്യക്ഷത വഹിച്ചു. ശിവൻകുട്ടി സ്വാഗതവും ആലുംമൂട് സഫർ നന്ദിയും പറഞ്ഞു. വി.സുരേന്ദ്രൻപിള്ള,എം.എ.വാഹിദ്,കണിയാപുരം ബദറുദ്ദീൻ മൗലവി,ചലച്ചിത്ര അക്കാഡമി മുൻ ചെയർമാൻ പ്രേംകുമാർ പുരസ്കാര വിതരണം നടത്തി. പത്മിനി തോമസ്,ജോളി പത്രോസ്,ഭുവന ചന്ദ്രൻ നായർ,മാഹാണി ജസീം,ഡോ. സലാം,പനക്കോട് മോഹൻ,സുരേഷ് ചീരാണിക്കര തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |