
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷന്റെ ആഹ്വാനപ്രകാരം ശ്രീചിത്ര സ്റ്റാഫ് യൂണിയൻ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.ജീവനക്കാർ കറുത്ത ബാഡ്ജ് ധരിച്ച് ജോലി ചെയ്തു.പ്രതിഷേധ യോഗത്തിൽ എസ്.ജ്യോതിലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു.ശ്രീചിത്ര സ്റ്റാഫ് യൂണിയൻ ജനറൽ സെക്രട്ടറി അരുൺ എം.ടി സ്വാഗതം പറഞ്ഞു.കോൺഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.എ.ഐ.പി.ആർ.പി.എ ജില്ലാ സെക്രട്ടറി ജേക്കബ് തോമസ്,ഡി.വിനോദ്,ബി.സുമേഷ്,കെ.എസ്.ബിന്ദു,എ.ബി.കുഞ്ഞിരാമൻ എന്നിവർ പങ്കെടുത്തു.പി.ബി.ശുഭ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |