SignIn
Kerala Kaumudi Online
Saturday, 27 June 2026 2.13 AM IST

അന്താരാഷ്ട്ര മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്ബാൾ  ടൂർണമെന്റിന് തുടക്കം

masters
കേരള കൊമ്പൻസിന് വേണ്ടി വിനീത് രവി മാത്യു സ്‌കോർ ചെയ്യുന്നു.

കോട്ടയം: മൂന്നാമത് സ്റ്റീഫൻ കോശി ജേക്കബ് മെമ്മോറിയൽ ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്ബാൾ ടൂർണമെന്റിന് കോട്ടയം സ്‌പോർട്‌സ് കൗൺസിൽ ഇന്റർനാഷണൽ ഇൻഡോർ സ്റ്റേഡിയത്തിലെ ഇരട്ട ബാസ്‌കറ്റ്ബാൾ കോർട്ടുകളിൽ തുടക്കമായി. 28 വരെ നീണ്ടുനിൽക്കുന്ന കായിക മാമാങ്കം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ബൈജു ഗുരുക്കൾ അദ്ധ്യക്ഷത വഹിച്ചു. ഡോ.തോമസ് കുഴിനാപ്പുറത്ത് സ്വാഗതവും ജോർജ് ജേക്കബ് പുരയ്ക്കൽ നന്ദിയും പറഞ്ഞു.

പുരുഷന്മാരുടെ 30 പ്ലസ് വിഭാഗത്തിൽ തെബാസ്‌കോയെ ത്രില്ലേഴ്‌സ് (61-40) പരാജയപ്പെടുത്തിയപ്പോൾ, മലബാർ ഹൂപ്പേഴ്‌സിനെതിരെ ഫോർട്ട് സ്റ്റാർസ് ഇന്ത്യയും (55-48), ത്രില്ലേഴ്‌സിനെതിരെ പ്രൈം ടൈമും (30- 26) വിജയം നേടി. 35 പ്ലസ് വിഭാഗത്തിൽ ശ്രീലങ്ക മാസ്റ്റേഴ്‌സിനെ സ്വിഷ് അക്കാഡമി തിരുവനന്തപുരം (46-45) മറികടന്നു. കൊല്ലം ഡോക്ടേഴ്‌സ് വോക്കോവർ നൽകിയതിനെ തുടർന്ന് തെബാസ്‌കോ വിജയിച്ചു.

40 പ്ലസ് വിഭാഗത്തിൽ ശ്രീലങ്ക മാസ്റ്റേഴ്‌സിനെ നൈറ്റ്‌സ് വെറ്റ്‌സും (44- 24), തെബാസ്‌കോയെ ബ്രാവ്‌ലേഴ്‌സ് ബാംഗ്ലൂരും (38- 27) പെന്നികുക്കിനെ കേരള കൊമ്പൻസും (49-44) പരാജയപ്പെടുത്തി. 45 പ്ലസ് വിഭാഗത്തിൽ റെനോവേറ്റേഴ്‌സ് കോവൈ നൈറ്റ്‌സ് വെറ്റ്‌സിനെ (55- 38) തകർത്തു.

50 പ്ലസ് വിഭാഗത്തിൽ എം.ബി.എ ബാംഗ്ലൂരിനെതിരെ തെബാസ്‌കോ (40-36), വിജയം നേടി. 55 പ്ലസ് വിഭാഗത്തിൽ സിസ്ലർ മൈസൂരിനെതിരെ ടി.ബി.സി തിരുപ്പൂരും (42- 33) വിജയം കണ്ടു. 60 പ്ലസ് വിഭാഗത്തിൽ അപ്പോളോ ബാസ്‌കറ്റ്ബാൾ ക്ലബ് നാഗ്പൂരിനെ തെബാസ്‌കോ തേവര (56-25) ന് പരാജയപ്പെടുത്തി. ട്രിപ്പിൾ മൂന്നിനെ എം.ബി.എ ബാംഗ്ലൂരും (28-22) പരാജയപ്പെടുത്തി. വനിതകളുടെ 30പ്ലസ് വിഭാഗത്തിൽ മഹാരാഷ്ട്രയെ തകർത്ത് ഫീനിക്‌സ് ഇന്ത്യ (38-14) വിജയം സ്വന്തമാക്കി.

കേരള കൊമ്പൻസിന് വേണ്ടി വിനീത് രവി മാത്യു സ്‌കോർ ചെയ്യുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL