SignIn
Kerala Kaumudi Online
Saturday, 25 April 2026 1.01 PM IST

കടലാസിലൊതുങ്ങി വെണ്ണിച്ചിറക്കുളം നവീകരണം

Increase Font Size Decrease Font Size Print Page
kulam

കിളിമാനൂർ: ഒരു കാലത്ത്പ്രദേശമൊട്ടാകെ ആശ്രയിച്ചിരുന്ന വെണ്ണിച്ചിറക്കുളത്തെ കൈയൊഴിഞ്ഞ് അധികൃതർ.കിളിമാനൂർ പഞ്ചായത്തിലെ ഏറ്റവും വലിയ ജലാശയമാണ് പോങ്ങനാടിനടുത്തുള്ള വെണ്ണിച്ചിറകുളം. രണ്ട്‌വർഷം മുമ്പ് നവീകരണത്തിനായി തുടങ്ങിവച്ച പ്രാരംഭ നടപടികൾ പോലും പൂർത്തിയായില്ല. ഒട്ടേറെ ചരിത്രം പേറുന്ന കുളം രാജഭരണക്കാലത്താണ് നിർമ്മിച്ചത്. കർഷകർക്കും കന്നുകാലികൾക്കും വിശ്രമിക്കാനും വെള്ളം കുടിക്കുന്നതിനും മുൻപ് ഇവിടെ സൗകര്യം ഒരുക്കിയിരുന്നു. ജനാധിപത്യ ഭരണം വന്നതോടെ ഇവിടെയുള്ള ചരിത്ര ശേഷിപ്പുകൾ പലതും നാമാവശേഷമായി. ഇതിനിടെ ഇവിടെ മത്സ്യക്കൃഷിയും നടത്തിയിരുന്നു. പിന്നീട് നാട്ടിലെ കുട്ടികൾക്കും യുവജനങ്ങൾക്കും നീന്തൽ പരിശീലനത്തിനായി പ്രയോജനപ്പെടത്തക്ക വിധം പഞ്ചായത്തിന്റെ സഹായത്തോടെ ഷാർക്ക് അക്വാട്ടിക് ക്ലബ് രൂപികരിച്ചു. കിളിമാനൂർ പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും കുട്ടികളുൾപ്പെടെ നൂറിലേറെ പേർ ഇവിടെ നീന്തൽ പരിശീലനം നടത്തി വരികയായിരുന്നു. 2016ൽ ആരംഭിച്ച ക്ലബ്ബിലെ കുട്ടികൾ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ഒക്കെ മെഡലുകൾ വാങ്ങുന്ന തലത്തിലേക്ക് നീന്തൽ പരിശീലനകേന്ദ്രം വളർന്നു. പരിശീലനകേന്ദ്രം ദേശീയ നിലവാരത്തിൽ നവീകരിക്കുന്നതിനായി ജില്ലാ പഞ്ചായത്തിൽ നിന്നും ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ അനുവദിച്ചു. ടെൻഡർ നടപടി പൂർത്തിയായി പണിയാരംഭിച്ചെങ്കിലും

പാതി വഴിയിൽ നിലച്ചു.

ഒന്നാംഘട്ട പദ്ധതികൾ

 കുളത്തിന്റെ കിഴക്കേ അറ്റത്തായി 25മീറ്റർ നീളവും 18മീറ്റർ വീതിയും ഉള്ള സ്വിമ്മിംഗ് പൂൾ നിർമ്മിക്കും

 കൃഷി ആവശ്യങ്ങൾക്ക് വെള്ളം ഉപയോഗിക്കത്തക്ക രീതിയിൽ ജലനിരപ്പിൽ നിന്നും ഒരടി ഉയരത്തിൽ കോൺക്രീറ്റ് പില്ലറുകൾ നാട്ടി മുകളിലായി പ്ലാറ്റ്ഫോം കോൺക്രീറ്റ് ചെയ്യും

 സ്വിംമ്മിംഗ് പൂളിലേക്ക് ആവശ്യമായ വെള്ളം കരയിൽ കിണർ നിർമ്മിച്ച് അതിൽ നിന്നും പമ്പു ചെയ്ത് ശുദ്ധികരിച്ച് പൂൾ നിറയ്ക്കും

 കിണർ,ശുദ്ധീകരണശാല,പമ്പ് സെറ്റ് എന്നിവ സ്ഥാപിക്കും

 പരിശീലനക്കാർക്ക് ആവശ്യമായ ഡ്രസ്സിംഗ് റൂം,വെയിറ്റിംഗ് റൂം,ടോയ്ലെറ്റ് എന്നിവ നിർമ്മിക്കും

 പൂളിലേക്ക് 5 മീറ്റർ വീതിയിൽ റോഡ് നിർമ്മിക്കും

കുളത്തിലെ പായലും മാലിന്യങ്ങളും നീക്കം ചെയ്തു വൃത്തിയാക്കിയിരുന്നെങ്കിൽ ഈ വേനലിൽ സമീപവാസികൾക്ക് ഉപയോഗിക്കാമായിരുന്നു.

- പ്രദേശവാസികൾ

ഫോട്ടോ: വെണ്ണിച്ചിറക്കുളം

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.