
പാറശാല: മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ നടന്ന മഞ്ജരി കലാസാഹിത്യ വേദിയുടെ വേനലവധിക്കാല ചൈത്രമാസക്കളരി ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. 250 ഓളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.ബാലമഞ്ചരി പ്രസിഡന്റ് മാസ്റ്റർ നവനീത് മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു.സീരിയൽ താരവും അദ്ധ്യാപകനുമായ പുലിയൂർ ജയകുമാർ,മലപ്പുറം തൂവൂർ കലാഗ്രാമം ഡയറക്ടറും നർത്തകിയുമായ അനുഷ പണിക്കർ എന്നിവർ മുഖ്യാതിഥികളായി. അഡ്വ.ജയചന്ദ്രൻ നായർ,മഞ്ജരി പ്രസിഡന്റ് ഡോ.കവിത അഡ്വ.തലയൽ ജയചന്ദ്രൻ,സുധർമ അമരവിള,കവി ഉദയൻ കൊക്കോട്,വെള്ളയാണി അശോക് കുമാർ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |