SignIn
Kerala Kaumudi Online
Friday, 26 June 2026 8.29 AM IST

യുവത്വത്തിന് വഴികാട്ടാൻ വിഴിഞ്ഞം പൊലീസ്

1

വിഴിഞ്ഞം: സൗജന്യ കൗൺസലിംഗും പരീക്ഷാ പരിശീലനവുമായി വിഴിഞ്ഞം ജനമൈത്രി പൊലീസ് സ്റ്റേഷന്റെ മാതൃകാ ഇടപെടൽ. ലഹരിക്ക് അടിമപ്പെടുന്നവർക്കും കുടുംബ പ്രശ്‌നങ്ങൾ കാരണം ബുദ്ധിമുട്ടുന്നവർക്കും മറ്റ് മാനസിക പ്രശ്‌നങ്ങൾ നേരിടുന്നവർക്കുമാണ് സൗജന്യ കൗൺസലിംഗ് നൽകുന്നത്. മുൻ എസ്.എച്ച്.ഒ ആർ.പ്രകാശ് മുൻകൈ എടുത്താണ് സൗജന്യ കൗൺസലിംഗ് ആരംഭിച്ചത്.

സ്റ്റേഷന് മുകളിൽ നിർമ്മിച്ച ഹാളിൽ ശനിയാഴ്ചകളിൽ രാവിലെ 9 മുതൽ 11 വരെയും ഞായറാഴ്ചകളിൽ വൈകിട്ട് 3 മുതൽ 5 വരെയുമാണ് ക്ലാസ്. മത്സര പരീക്ഷകൾക്കായി വിദഗ്ദ്ധരായ അദ്ധ്യാപകരാണ് ക്ലാസെടുക്കുന്നത്. 20ഓളം പേർ പരിശീലനത്തിനെത്തുന്നുണ്ട്. എസ്.എച്ച്.ഒ രജി രാജ്,​റിട്ട.എസ്.ഐ എ.ജോൺ ബ്രിട്ടോ,​ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥർ എന്നിവരാണ് നേതൃത്വം നൽകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL