തിരുവനന്തപുരം: തൈക്കാട് നോർക്ക സെന്ററിലെ ആറാം നിലയിലുള്ള എൻ.ആർ.ഐ (കെ) കമ്മീഷൻ ഹെഡ് ഓഫീസിൽ 25,26 തീയതികളിൽ രാവിലെ 10മുതൽ പ്രവാസി കമ്മിഷൻ അദാലത്ത് നടത്തും.ചെയർപേഴ്സൺ ജസ്റ്റിസ് സോഫി തോമസ് നേതൃത്വം നൽകും.അംഗങ്ങളായ പി.എം.ജാബിർ,ഡോ.മാത്യൂസ് കെ.ലൂക്കോസ്,എം.എം.നയീം,ജോസഫ് ദേവസ്യ പൊന്മാക്കൽ,കമ്മീഷൻ സെക്രട്ടറി ജയറാംകുമാർ.ആർ എന്നിവർ പങ്കെടുക്കും.പ്രവാസികളെ സംബന്ധിക്കുന്ന ഏതു വിഷയവും അദാലത്തിൽ ഉന്നയിക്കാം.ഫോൺ: 0471 2322311
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |