SignIn
Kerala Kaumudi Online
Thursday, 04 June 2026 6.00 AM IST

യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ

ddd

തിരുവനന്തപുരം: യുവാവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേരെ നേമം പൊലീസ് പിടികൂടി. കാരയ്ക്കാമണ്ഡപം പൊന്നുമംഗലം താന്നിവിള പുത്തൻവീട്ടിൽ പ്രദീപ് എന്ന കോളനി സുരേഷ്,വെങ്ങാനൂർ ചാനൽക്കര രമാദേവി മന്ദിരത്തിൽ അനൂപ് എന്ന സ്വർണം അനൂപ് എന്നിവരാണ് പിടിയിലായത്.

പാമാംകോട് സ്വദേശിയായ യുവാവിനെ മുൻവൈരാഗ്യം കാരണം,ഫോൺ ചെയ്ത് വെള്ളയാണി പള്ളിക്ക് സമീപം വിളിച്ച് വരുത്തി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 31ന് രാത്രി 10.30നായിരുന്നു സംഭവം.യുവാവിനെ കെട്ടിയിട്ടും തടഞ്ഞുനിറുത്തിയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു.ആക്രമണത്തിൽ യുവാവിന് ആന്തരീക ക്ഷതമേറ്റു.നേമം,വലിയതുറ പൊലീസ് ‌സ്റ്റേഷനുകളിലായി 4 ഓളം ആക്രമണ കേസുകളിൽ പ്രതിയാണ് പ്രദീപ്.അനൂപിനെതിരെ നേമം,കരമന പൊലീസ് സ്റ്റേഷനുകളിലായി 7ഓളം ആക്രമണക്കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL