SignIn
Kerala Kaumudi Online
Saturday, 27 June 2026 7.34 AM IST

ടാറും മെറ്റലും ഇളകി തിട്ടയിൽമുക്ക് -നാലുതട്ട് വിള റോഡ്

naaluthattuvila

മുടപുരം: ടാറും മെറ്റലുമിളകി തകർന്നുകിടക്കുന്ന തിട്ടയിൽമുക്ക് -നാലുതട്ട് വിള റോഡ് റീ ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. കിഴുവിലം ഗ്രാമ പഞ്ചായത്തിലെ 19-ാം വാർഡിൽ ഉൾപ്പെട്ടതാണ് ഈ റോഡ്. തിട്ടയിൽ മുക്കിൽ നിന്ന് ആരംഭിച്ച് നാടകാചാര്യൻ പ്രൊഫ.ജി. ശങ്കരപ്പിള്ളയുടെ വീടിനുമുന്നിൽ അവസാനിക്കുന്ന റോഡ് പൂർണമായും തകർന്നുകിടക്കുകയാണ്. വലിയ വളവും തിരിവുമുള്ള ഈ റോഡിലെ ടാറും മെറ്റലും ഇളകി കുണ്ടും കുഴിയുമായി കിടക്കുന്നതിനാൽ വാഹന യാത്രക്ക് പുറമെ കാൽനട യാത്രയും ദുഷ്കരമാണ്. ഒപ്പം അപകട സാദ്ധ്യതയും ഏറെയുണ്ട്.

 നൂറോളം കുടുംബങ്ങൾ യാത്രക്ക് ആശ്രയിക്കുന്ന ഈ റോഡ് ടാർചെയ്‌തിട്ട് അഞ്ചുവർഷത്തിലേറെയായി  കാലപ്പഴക്കംകൊണ്ട് ടാറിളകിയ റോഡ് റീ ടാർ ചെയ്യാൻ അധികൃതർ തയ്യാറായിട്ടില്ലെന്ന് പരാതി

 നടപടി വേണം

ഇരുചക്ര വാഹന യാത്രക്കാർ പലപ്പോഴും രാത്രികാലങ്ങളിൽ ഈ കുഴിയിൽ വീണ് അപകടം സംഭവിക്കുന്നത് നിത്യസംഭവമാണ്. രാത്രികാലങ്ങളിൽ നടക്കുന്ന അപകടങ്ങൾ സമീപവാസികൾ അറിയാതെ പോകുന്നതും പതിവാണ്. അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ റോഡ് എത്രയും വേഗം റീ ടാർചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL