
കഴക്കൂട്ടം: ലഹരി വിരുദ്ധ ക്യാമ്പയിൻ 'തൂഫാൻ' ശക്തമായി തുടരുന്നതിനിടെ കഴക്കൂട്ടത്ത് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കഞ്ചാവ് ചെടികളും കഞ്ചാവുമായി ഒരാളും പിടിയിലായി. മേനംകുളം വില്ലേജിലെ തുമ്പ രാജീവ് ഗാന്ധി നഗറിലെ ആളൊഴിഞ്ഞ പുരയിടത്തിൽ വളർന്നുനിന്ന കഞ്ചാവ് ചെടികളാണ് സിറ്റി ഡാൻസാഫ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ ആദ്യം പിടികൂടിയത്.
രാജീവ് ഗാന്ധി നഗർ സ്വദേശിനി ഷീലയുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ നിന്നാണ് വെള്ളിയാഴ്ച ശേഷം രണ്ട് വലിയ കഞ്ചാവ് ചെടികൾ കണ്ടെടുത്തത്. സംഭവത്തിൽ കഴക്കൂട്ടം സബ് ഇൻസ്പെക്ടർ ഹരിചന്ദ് കെ.ആറിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കി. കഴക്കൂട്ടം അമ്പലത്തിൻകരയിൽ കഞ്ചാവുമായി നിന്ന ഉമേഷ് (24) എന്ന യുവാവിനെയും കഴക്കൂട്ടം പൊലീസ് പിടികൂടി. ഇയാളുടെ കൈയിൽ 1.23 ഗ്രാം കഞ്ചാവുണ്ടായിരുന്നു. പ്രതിക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |