SignIn
Kerala Kaumudi Online
Saturday, 27 June 2026 7.35 AM IST

ഹാഷിഷ് ഓയിൽ പിടികൂടിയ സംഭവം, രണ്ട് പേർ കൂടി അറസ്റ്റിൽ

കയ്പമംഗലം: 2.290 കിലോഗ്രാം ഹാഷിഷ് ഓയിൽ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി അറസ്റ്റിൽ. കൂരിക്കുഴി സ്വദേശി കെട്ടേക്കാട് വീട്ടിൽ അജിനാസ് (20), പ്രായപൂർത്തിയാകാത്ത 17 കാരനായ ഒരു കുട്ടി എന്നിവരാണ് പിടിയിലായത്. മുഖ്യപ്രതി കാളമുറി സ്വദേശി അർജുൻ തമ്പിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കും. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസിന്റെ നേതൃത്വത്തിൽ തൃശൂർ റൂറൽ പൊലീസ് 'ഓപ്പറേഷൻ തൂഫാൻ'ന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്.

ഹാഷിഷ് ഓയിലുമായി അറസ്റ്റിലായ മുഖ്യപ്രതി അർജുൻ തമ്പിയുടെ കാളമുറിയിലുള്ള വീട്ടിലും പരിസരത്തും നടത്തിയ പരിശോധനയിലാണ് ലഹരിശേഖരം കണ്ടെടുത്തത്. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ നാർകോട്ടിക് സെൽ ഡി.വൈ.എസ്.പി അബ്ദുൾസലാം, ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി എം.സന്തോഷ് കുമാർ, കയ്പമംഗലം എസ്.എച്ച്.ഒ കെ.ടി.ബിജിത്, ഡാൻസാഫ് ടീം അംഗങ്ങളായ ജി.എസ്.ഐമാരായ സി.ആർ.പ്രദീപ്, എം.സതീശൻ, പി.എം.മൂസ, ജി.എ.എസ്.ഐ മാരായ ലിജു ഇയ്യാനി, എ.യു.റെജി, എം.ജെ.ബിനു, ജി.എസ്.സി.പി.ഒ മാരായ സി.കെ.ബിജു, സോണി പി. എക്‌സ്, സി. പി.ഒമാരായ എ.ബി.നിഷാന്ത്, ഇ.എ.ശ്രീജിത്ത്, സുർജിത് സാഗർ എന്നിവരും കയ്പമംഗലം സ്റ്റേഷനിലെ ജി.എസ്.സി.പി.ഒമാരായ കെ.ഡി.രമേഷ്, കെ.എൻ.പ്രിയ, എം.പി.പ്രജിത്, പി.കെ.ഷിജു, അമൽരാജ് എന്നിവരുമാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL