തൃശൂർ : 1957 മുതൽ 2026 വരെയുള്ള തൃശൂരിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ ചരിത്രത്തിൽ തൃശൂർ മണ്ഡലത്തിൽ തേറമ്പിൽ രാമകൃഷ്ണൻ സൃഷ്ടിച്ച ' വിസ്മയം' ഇന്നും വിസ്മയമായി തുടരുന്നു. ഒട്ടനവധി റെക്കാഡാണ് അദ്ദേഹം നേടിയെടുത്തത്. 1982 മുതൽ 1987 വരെ എൻ.ഡി.പിയുടെ ബാനറിൽ വിജയിച്ച തേറമ്പിൽ രാമകൃഷ്ണൻ പിന്നീട് 1991 മുതൽ 2016 വരെ തുടർച്ചയായി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ടിക്കറ്റിൽ 25 വർഷം എം.എൽ.എയായി. ജില്ലയിൽ തുടർച്ചയായി ഒരു നേതാവും ഒരു മണ്ഡലത്തിൽ നിന്ന് 25 വർഷം വിജയിച്ചിട്ടില്ല. ഇതിൽ ഒരു തവണ സ്പീക്കർ പദവിയിലിരുന്നു. തേറമ്പിലിന് പുറമേ ഒരാൾ പോലും തൃശൂർ മണ്ഡലത്തിൽ നിന്ന് രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ടില്ലായെന്നതും ശ്രദ്ധേയമാണ്. 1957 ൽ എ.ആർ.മേനോനാണ് തൃശൂരിന്റെ ആദ്യ എം.എൽ.എ. ടി.എ.ധർമ്മരാജ അയ്യർ, കെ.ശേഖരൻ നായർ, ജോസഫ് മുണ്ടശേരി,പി.എ.ആന്റണി,കെ.ജെ.ജോർജ്, എം.കെ.കണ്ണൻ, ഇ.കെ.മേനോൻ, വി.എസ്.സുനിൽ കുമാർ, പി.ബാലചന്ദ്രൻ എന്നിവരാണ് തേറമ്പിലിന് പുറമേ തൃശൂരിനെ പ്രതിനിധീകരിച്ചവർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |