
വടക്കാഞ്ചേരി: സ്മൃതി സാംസ്‌കാരിക പൈതൃക പഠന വേദിയുടെ സ്മൃതി പുരസ്‌കാരം ഗാനരചയിതാവ് ഷിബു ചക്രവർത്തിക്ക് സമ്മാനിക്കുമെന്ന് പ്രസിഡന്റ് ജോസഫ് പൂമല അറിയിച്ചു. അവാർഡ് പത്തിന് വൈകിട്ട് 4.30ന് മുൻ എം.എൽ.എ.ടി.വി.ചന്ദ്രമോഹൻ കൈമാറും. യൂസഫലി കേച്ചേരി അനുസ്മരണവും നടക്കും. വടക്കാഞ്ചേരി വ്യാപാര ഭവനിലാണ് പരിപാടി. പ്രതിഭകളെ ആദരിക്കും. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ.ഉദ്ഘാടനം ചെയ്യും. ജോസഫ് പൂമല അദ്ധ്യ ക്ഷനാകും. നഗരസഭാ ചെയർപേഴ്‌സൺ മിനി അരവിന്ദൻ,പി.എൻ.വൈശാഖ്, വി.മുരളി,ശശികുമാർ കൊടയ്ക്കാടത്ത്,അജീഷ് കർക്കിടകത്ത് തുടങ്ങിയവർ സംസാരിക്കുമെന്ന് കെ.വി.മോഹൻദാസ്, മോഹനൻ അവണപ്പറമ്പ് എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |