അന്തിക്കാട്: ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫിക്ക് നടക്കുന്ന കണ്ടശ്ശാംകടവ് ജലോത്സവത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരികോത്സവത്തിന് തുടക്കമായി.സാംസ്‌കാരികോത്സവം കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.കവി രാവുണ്ണി മുഖ്യാതിഥിയായി. എട്ട് സംഘങ്ങളായി തിരുവാതിരക്കളിയും വീരനാട്യവും നടന്നു. 25 ന് വൈകിട്ട് 6ന് നൃത്തനൃത്യങ്ങളും 26 ന് വൈകിട്ട് 6ന് റെഡ്ബാൻഡ് കോഴിക്കോട് അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും. 27 ന് ഉച്ചതിരിഞ്ഞ് 2 ന് മന്ത്രി ഒ.ജെ.ജനീഷ് ജലോത്സവം ഉദ്ഘാടനം ചെയ്യും. സി.രവീന്ദ്രനാഥ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കെ.രാജൻ എം.എൽ.എ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.ഐ സജിത, കെ.പി.സന്ദീപ്, രാഗേഷ് കണിയാംപറമ്പിൽ എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |