SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.43 AM IST

ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാടക്കാഴ്ചക്കുല സമർപ്പണം ഇന്ന്

photo

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാടക്കാഴ്ചക്കുല സമർപ്പണം ഇന്ന് നടക്കും. രാവിലെ ശീവേലിക്ക് ശേഷമാണ് ചടങ്ങ്. ക്ഷേത്രം മേൽശാന്തി ടി.എം. നാരായണൻ നമ്പൂതിരി ആദ്യ കാഴ്ചക്കുല സമർപ്പിക്കും. തുടർന്ന് ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ, ഭരണസമിതി അംഗങ്ങൾ, ക്ഷേത്രം തന്ത്രി, കീഴ്ശാന്തിക്കാർ എന്നിവർ കാഴ്ചക്കുല സമർപ്പിക്കും. പിന്നീട് ഭക്തർ കാഴ്ചക്കുല സമർപ്പണം നടത്തും. ദേവസ്വം മന്ത്രി കെ. മുരളീധരനും ചടങ്ങിൽ പങ്കെടുക്കും. കാഴ്ചക്കുലകളിൽ ഒരു ഭാഗം ദേവസ്വത്തിലെ ആനകൾക്ക് നൽകും. ഒരുഭാഗം തിരുവോണ ദിവസത്തെ സദ്യയ്ക്ക് പഴപ്രഥമൻ തയ്യാറാക്കാനും ബാക്കിയുള്ളവ ലേലം ചെയ്ത് ഭക്തർക്കും നൽകും.
ദർശനത്തിനുള്ള സീനിയർ സിറ്റിസൺ, പ്രാദേശികം വരികൾ രാവിലെ 5.30ന് അവസാനിപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL