SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.43 AM IST

തിരുവോണ നാളിൽ ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം

photo

ഗുരുവായൂർ: തിരുവോണ നാളിൽ പുലർച്ചെ 4.30ന് ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പിക്കും. പതിവ് ക്ഷേത്രച്ചടങ്ങുകൾക്ക് പുറമെ വിശേഷാൽ കാഴ്ചശീവേലിയും മേളവും നടക്കും. ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ആദ്യം ഓണപ്പുടവ സമർപ്പിക്കും. തുടർന്ന് ദേവസ്വം ചെയർമാനും ഭരണസമിതി അംഗങ്ങളും ഭക്തരും ഓണപ്പുടവ സമർപ്പിക്കും. ഉഷപൂജ വരെ ഓണപ്പുടവ സമർപ്പിക്കാം.

പതിനായിരം പേർക്കുള്ള വിശേഷാൽ പ്രസാദഊട്ട് രാവിലെ 9ന് തുടങ്ങും. പ്രസാദ ഊട്ടിനുള്ള ക്യൂ ഉച്ചയ്ക്ക് 2ന് അവസാനിപ്പിക്കും. 2 മുതൽ ബുഫേ ആരംഭിക്കും.അന്നലക്ഷ്മി ഹാളിലും പന്തലിലുമാണ് പ്രസാദഊട്ട്. അന്നലക്ഷ്മി ഹാളിലേക്കുള്ള ക്യൂ സംവിധാനം ക്ഷേത്രക്കുളത്തിന് വടക്കുഭാഗത്ത് ഒരുക്കും. തിരുവോണാഘോഷത്തിനായി 19.10 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് ദേവസ്വം ഭരണസമിതി അംഗീകാരം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL