SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.43 AM IST

ഓണത്തിന് വിനോദം വിരൽത്തുമ്പിൽ; ഒഴിഞ്ഞ് കളിമുറ്റം

kutty
കുട്ടിയും കോലും

തൃശൂർ: മുറ്റത്ത് ഓടിക്കളിച്ചിരുന്ന ഓണക്കാലം മാറി, വിരൽത്തുമ്പിലെ മൊബൈൽ വിനോദങ്ങളിലേക്ക് കുട്ടികൾ ചേക്കേറിയതോടെ നാടൻ കളികൾ പടിയിറങ്ങുന്നു. ഒരുകാലത്ത് അവധിക്കാലത്തെ ആവേശമാക്കിയിരുന്ന കുട്ടിയും കോലും,തലപ്പന്തുകളി, തുമ്പിതുള്ളൽ തുടങ്ങിയ വൈവിദ്ധ്യമാർന്ന ഒട്ടേറെ കളികളാണ് ഇന്ന് ഓർമ്മകളിൽ മാത്രമായത്. ജലോത്സവങ്ങളും കുമ്മാട്ടിയും ഇപ്പോഴും സജീവമാണെങ്കിലും ഗ്രാമീണ വിനോദങ്ങൾ പലതും നാട്ടിൻപുറങ്ങളിൽനിന്ന് വരെ അപ്രത്യക്ഷമായി.
ഓണസദ്യ കഴിഞ്ഞാൽ വീട്ടുമുറ്റങ്ങളിലും നാട്ടിൻപുറങ്ങളിലും കുട്ടികളും മുതിർന്നവരും ഒത്തുകൂടിയായിരുന്നു കളികൾ. കൈക്കൊട്ടിക്കളിയും പാട്ടുപാടിയുള്ള കളികളും പെൺകുട്ടികളുടെ പ്രധാന വിനോദമായിരുന്നു. ചില വിനോദങ്ങൾ ചുരുക്കം ചില പ്രദേശങ്ങളിൽ മാത്രമായി ഒതുങ്ങി.
പൂപറിക്കാൻ പോരുമോ, ആരെ നിങ്ങൾക്ക് ആവശ്യം തുടങ്ങിയ കളികൾക്കും ഇന്ന് പഴയ ആവേശമില്ല. കുട്ടികളുടെ ശാരീരിക ചലനത്തിനും കൂട്ടായ്മയ്ക്കും സർഗാത്മകതയ്ക്കും അവസരം നൽകിയിരുന്ന ഈ കളികൾക്ക് പകരം മൊബൈൽ ഗെയിമുകൾ എത്തിയതോടെ കളിമുറ്റങ്ങളാണ് ഇല്ലാതായത.്

മാഞ്ഞ് വിനോദങ്ങൾ

തലയിൽത്തൊടീൽ, കുഴിപ്പന്തുകളി, ട്രങ്ക് കളി, പട്ടം പറത്തൽ, കവടിക്കളി, അത്തള പിത്തള തവളാച്ചി, ആകാശംഭൂമി, ആരുടെ കയ്യിൽ മോതിരം, ഈർക്കിൽ കളി, ഉപ്പ് കളി, ഏറുപന്ത്, കള്ളനും പൊലീസും, കണ്ണുകെട്ടിക്കളി, കാരകളി, കുഴിത്തപ്പി, കോട്ടകളി, കോൽക്കളി, ഗോലികളി, ചാൺ, തീപ്പെട്ടിപ്പടം കളി, തൊട്ടുകളി, തൊപ്പിക്കളി, തൂപ്പ് കളി, നാടൻ പന്തുകളി, നാരങ്ങപ്പാല് ചൂട്ടയ്ക്ക് രണ്ട്, നിര കളി, നൂറാം കോൽ, പടവെട്ട് കളി, ഷോഡികളി, പമ്പരം കൊത്ത്, പുള്ളികുത്ത്, അമ്പസ്ഥാനി തുടങ്ങിയവ ഇന്ന് പലർക്കും പരിചയമില്ല. ഓരോ പ്രദേശത്തിനും സ്വന്തമായിരുന്ന നിരവധി നാടൻ വിനോദങ്ങളാണ് കാലത്തിനൊപ്പം മാഞ്ഞത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL