SignIn
Kerala Kaumudi Online
Monday, 24 August 2026 1.25 AM IST

ജെമിനി എന്റർപ്രൈസ് എക്‌സ്പീരിയൻസ് സെന്ററുമായി ഇക്കോൺസ്

econs

ബെംഗളൂരു: ബെംഗളൂരുവിലെ ആദ്യത്തെ 'ജെമിനി എന്റർപ്രൈസ് എക്‌സ്പീരിയൻസ് സെന്റർ' ആരംഭിക്കുന്നതായി പ്രഖ്യാപിച്ച് ഗൂഗിൾ ക്ലൗഡ് പങ്കാളിയായ ഇക്കോൺസ് ഐ.ടി സർവീസസ്. ഇന്ത്യയുടെ 'സിലിക്കൺ വാലി' എന്ന നിലയിൽ നഗരം കൈവരിക്കുന്ന വളർച്ചയിലെ സുപ്രധാന നാഴികക്കല്ലായി മാറുന്നതിനൊപ്പം എന്റർപ്രൈസ് എ.ഐ പരിവർത്തന രംഗത്ത് മുൻനിരയിലുള്ള തങ്ങളുടെ സ്ഥാനം കൂടുതൽ ശക്തമാക്കാനും ഈ സംരംഭം സഹായിക്കുന്നു.
ഗൂഗിൾ ക്ലൗഡുമായി സഹകരിച്ച് വികസിപ്പിച്ച ഈ പുതിയ കേന്ദ്രം ജെമിനി എന്റർപ്രൈസ് അടിസ്ഥാനമാക്കിയുള്ള അത്യാധുനിക 'ഏജന്റിക് എ.ഐ' സൊല്യൂഷനുകൾ അനുഭവിച്ചറിയാനും വികസിപ്പിക്കാനും പരീക്ഷിക്കാനും നടപ്പിലാക്കാനുമുള്ള സാഹചര്യം സംരംഭങ്ങൾക്ക് ഒരുക്കിക്കൊടുക്കും. 'ഇക്കോൺസ് ഐ.ടി സർവീസസി'ന്റെ പുതിയ ബെംഗളൂരു ഓഫീസിന്റെ ഉദ്ഘാടനം കൂടിയായിരുന്നു ഈ ലോഞ്ച്.
ക്രോസ്‌‌പ്ലാറ്റ്‌ഫോം വർക്ക്ഫ്‌ളോ ഓട്ടോമേഷൻ, നോട്ട്ബുക്ക് എൽ.എം എന്റർപ്രൈസ് വഴിയുള്ള ഗവേഷണം, ഗൂഗിളിന്റെ ഏജന്റ് ഡെവലപ്‌മെന്റ് കിറ്റ് ഉപയോഗിച്ചുള്ള കസ്റ്റം എ.ഐ ഏജന്റ് വികസനം എന്നിവയുൾപ്പെടെ ജെമിനി എന്റർപ്രൈസിന്റെ കഴിവുകൾ നേരിട്ട് മനസ്സിലാക്കാനുള്ള അവസരം സന്ദർശകർക്ക് ലഭിക്കും. ഏജന്റിക് എ.ഐ അനുഭവിക്കാനും അതിന്റെ ബിസിനസ് സാദ്ധ്യതകൾ മനസ്സിലാക്കാനും പരീക്ഷണത്തിൽ നിന്ന് നടപ്പിലാക്കലിലേക്ക് ആത്മവിശ്വാസത്തോടെ നീങ്ങാനും സംരംഭങ്ങൾക്ക് ഒരു വ്യക്തമായ മാർഗം നൽകുക എന്നതാണ് ലക്ഷ്യമെന്ന് ഇക്കോൺസ് ഐ.ടി സർവീസസിന്റെ സി.ഇ.ഒയും സ്ഥാപകനുമായ മോബി കെ. ബാബു പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ECONS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360