SignIn
Kerala Kaumudi Online
Monday, 24 August 2026 12.49 AM IST

പുത്തൻ സ്ലാവിയ അവതരിപ്പിച്ച് സ്‌കോഡ

skoda

കൊച്ചി: സ്‌കോഡ ഓട്ടോ ഇന്ത്യ പുതിയ സ്ലാവിയ അവതരിപ്പിച്ചു. പുതിയ സ്ലാവിയ, ഒക്ടാവിയ ആർ.എസ് എന്നിവയ്ക്കായുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ചു. സീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകളുള്ള പുതിയ എൽ.ഇ.ഡി ഹെഡ് ലാമ്പുകളും ടെയിൽ ലാമ്പുകളും, പുതിയ അലോയ് ഡിസൈനുകളും, പുതുക്കിയ ഇന്റീരിയർ തീമുകളും പുതിയ സ്ലാവിയക്ക് മികച്ച ഡിസൈനും രൂപഭംഗിയും നൽകുന്നു. ഈ വിഭാഗത്തിൽ ആദ്യമായി ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനും റിയർ സീറ്റ് മസാജും പുതിയ സ്ലാവിയയിലുണ്ട്. പാർക്ക് പൈലറ്റിനൊപ്പം ഫ്രണ്ട് പാർക്കിംഗ് സെൻസറുകളും 360-ഡിഗ്രി ഏരിയ വ്യൂ ക്യാമറ സിസ്റ്റവും ഒരുക്കിയിട്ടുണ്ട്.

ഗൂഗിൾ ക്ലൗഡ് നൽകുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പാനിയൻ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ ഉൾക്കൊള്ളുന്ന പുതുതലമുറ ഇൻഫോടെയ്‌ൻമെന്റ് സിസ്റ്റം എന്നിവ സ്ലാവിയയിൽ സ്മാർട്ട് കണക്റ്റിവിറ്റിയിലൂടെ സജ്ജീകരിച്ചിട്ടുണ്ട്.

ആറ് എയർബാഗുകളും മികച്ച സുരക്ഷാ സവിശേഷതകളും ഉൾപ്പെടെ ഫൈഫ് സ്റ്റാർ ഗ്ലോബൽ സുരക്ഷാ റേറ്റിംഗ് സ്ലാവിയ നേടിയിട്ടുണ്ട്.

സ്റ്റാൻഡേർഡ് നാലുവർഷത്തെ വാറന്റി, നാലു വർഷത്തെ റോഡ്സൈഡ് അസിസ്റ്റൻസ്, നാല് ലേബർ ഫ്രീ സർവീസുകൾ എന്നിവ ഉൾപ്പെടുന്ന സ്‌കോഡ സൂപ്പർ കെയർ പാക്കേജും ഉടമകൾക്ക് ലഭിക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SKODA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360