
മുംബയ്: മഹാരാഷ്ട്രയിൽ ഒരു കുടുംബത്തിലെ നാലുപേരുടെ മരണത്തിനിടയായത് തണ്ണിമത്തൻ കഴിച്ചതുകൊണ്ടുള്ള വിഷബാധയല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മൃതദേഹങ്ങളിൽ മോർഫിന്റെ സാന്നിദ്ധ്യം കണ്ടെത്തിയെന്നാണ് വിവരം. മരിച്ച നാലുപേരുടെയും ആന്തരികാവയവങ്ങൾ പച്ചനിറമായിരുന്നു. വിഷം കഴിച്ചാലാണ് ഇങ്ങനെയാവുക എന്നാണ് റിപ്പോർട്ട്. ശാസ്ത്രീയ പരിശോധനകൾക്കു ശേഷമേ നിഗമനത്തിലെത്താനാകൂയെന്നും സംസ്ഥാന ഭക്ഷ്യ വകുപ്പ് വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. അബ്ദുള്ള ദൊകാഡിയ (40), ഭാര്യ നസ്രീൻ (35), മക്കളായ ആയിഷ (16), സൈനബ എന്നിവരാണ് മരിച്ചത്. അത്താഴ വിരുന്നിനുപിന്നാലെ ഇവർക്ക് ശാരീരികാസ്വസ്ഥതകളുണ്ടാകുകയായിരുന്നു.
സ്വാഭാവിക മരണമല്ലെന്നാണ് വിവരം. കൊലപാതകമുൾപ്പെടെ അന്വേഷിച്ചുവരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |