SignIn
Kerala Kaumudi Online
Sunday, 17 May 2026 10.08 PM IST

പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് കെ രാജൻ നദിയിൽ ചാടി ആത്മഹത്യ ചെയ്തു

k-rajan-

ചെന്നൈ : മുതിർന്ന തമിഴ് ചലച്ചിത്ര നിർമ്മാതാവ് കെ. രാജനെ നദിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഹോ​ട്ട​ലി​ലേ​ക്ക് ​പോ​കു​ന്ന​തി​നി​ടെ​ ​കാ​ർ​ ​നി​റു​ത്താ​ൻ​ ​ഡ്രൈ​വ​റോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും​ ​പു​റ​ത്തി​റ​ങ്ങി​ ​പാ​ല​ത്തി​ൽ​ ​നി​ന്ന് ​ചാ​ടി​യെ​ന്നു​മാ​ണ് ​പൊ​ലീ​സി​ന് ​ല​ഭി​ച്ച​ ​വി​വ​രം. ഫയർഫോഴ്സിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ നടന്ന തെരച്ചിലിൽ മൃതദേഹം കണ്ടെടുത്ത് പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി​ ​റോ​യ​പ്പേ​ട്ട​ ​ഗ​വ.​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. 85 വയസായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കു​ടും​ബ​ത്തി​ൽ​ ​നി​ന്ന് ​പി​രി​ഞ്ഞ് ​സ്വ​കാ​ര്യ​ ​ഹോ​ട്ട​ലി​ലാ​യി​രു​ന്നു​ ​താ​മ​സം.​ ​മൃ​ത​ദേ​ഹം​ ​

1980 കാലഘട്ടം മുതൽ തമിഴ് സിനിമാ രംഗത്ത് സജീവമായിരുന്ന കെ. രാജൻ ന​ട​ൻ,​​​ ​സം​വി​ധാ​യ​ക​ൻ,​​​ ​ര​ച​യി​താ​വ് ​എ​ന്നീ​ ​നി​ല​ക​ളി​ലും​ ​ശ്ര​ദ്ധേ​യ​നാ​ണ്. 1983ൽ സുരേഷും സുലക്ഷണയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബ്രഹ്മചാരികൾ എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം നിർമ്മാതാവായത്. തുടർന്ന് ഗണേഷ് സിനി ആർട്സ് എന്ന ബാനറിൽ നിരവധി ചിത്രങ്ങൾ നിർമ്മിച്ചു. അബ്ബാസ്,​ കുനാൽ എന്നിവർ അഭിനയിച്ച ഉണർച്ചികൾ ഉൾപ്പെടെയുള്ള സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. 1987​ ​ൽ​ ​ര​ഘു​വ​ര​ൻ​ ​അ​ഭി​ന​യി​ച്ച​ ​മൈ​ക്ക​ൽ​ ​രാ​ജ് ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി.​ ​ത​ങ്ക​മ​ന​ ​ത​ങ്ക​ച്ചി​ ​(1991​),​ ​ചി​ന്ന​ ​പൂ​വാ​യ് ​കി​ള്ളാ​തെ​ ​(1992​)​ ​തു​ട​ങ്ങി​യ​ ​സി​നി​മ​ക​ളു​ടെ​ ​ര​ച​ന​ ​നി​ർ​വ​ഹി​ച്ചു.​ ​ന​മ്മ​ ​ഒ​രു​ ​മ​റി​യാ​മ്മ​ ​(1991​)​ ​സം​വി​ധാ​നം​ ​ചെ​യ്തു.​ഡ​ബി​ൾ​സ് ​(2000​),​ ​അ​വ​ൾ​ ​പാ​വം​ ​(2000​),​ ​നി​ന​ക്കാ​ത്ത​ ​നാ​ളി​ല്ലൈ​ ​(2001​)​ ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ൾ​ ​നി​ർ​മ്മി​ച്ചു.​ 2023​ൽ​ ​അ​ജി​ത് ​കു​മാ​ർ​ ​നാ​യ​ക​നാ​യ​ ​തു​ണി​വ്,​ ​സെ​ൽ​വ​രാ​ഘ​വ​ൻ​ ​അ​ഭി​ന​യി​ച്ച​ ​ബ​കാ​സു​ര​ൻ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ലാ​ണ് ​അ​വ​സാ​ന​മാ​യി​ ​അ​ഭി​ന​യി​ച്ച​ത്.​

2000-ൽ ചെന്നൈ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചു. സിനിമാ സംബന്ധിയായ ചർച്ചകളിലും പൊതുപരിപാടികളിലും നടത്തിയ നിർഭയവുമായ പ്രസംഗങ്ങളിലൂടെയാണ് കെ രാജൻ അറിയപ്പെടുന്നത്. തമിഴ് സിനിമ നേരിടുന്ന പ്രതിസന്ധികൾ, നിർമ്മാതാക്കളുടെ സാമ്പത്തിക നഷ്ടങ്ങൾ, അഭിനേതാക്കളുടെ കുതിച്ചുയരുന്ന ശമ്പളം, വ്യവസായത്തിനുള്ളിലെ ക്രമക്കേടുകൾ തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം പലപ്പോഴും ഇടപെട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, K RAJAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360