
ബാർബഡോസ് : വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം സർ ഗാർഫീൽഡ് സോബേഴ്സ് അന്തരിച്ചു. 90-ാം പിറന്നാൾ ആഘോഷിക്കാൻ 10 ദിവസം മാത്രം ശേഷിക്കേയാണ് മരണം.
1954 മുതൽ 1974 വരെ കരീബിയൻ ക്രിക്കറ്റിന്റെ പ്രതാപകാലത്ത് വിൻഡീസ് ടീമിന്റെ കുപ്പയമാണിഞ്ഞ സോബേഴ്സ് 93 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 57.78 ശരാശരിയിൽ 8032 റൺസ് നേടിയിട്ടുണ്ട്. 23 സെഞ്ച്വറികളും 30 അർദ്ധസെഞ്ച്വറികളും സ്വന്തമാക്കി. ഇടംകൈയൻ മീഡിയം പേസറായിരുന്ന സോബേഴ്സ് 235 ടെസ്റ്റ് വിക്കറ്റുകൾക്കും ഉടമയാണ്. ഒരേയൊരു ഏകദിന ക്രിക്കറ്റ് മത്സരം മാത്രമാണ് സോബേഴ്സ് കളിച്ചത്. അതിൽ ഒരു വിക്കറ്റ് വീഴ്ത്തി. ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ ഒരു ഓവറിൽ 6 സിക്സ് പറത്തിയ ആദ്യ ബാറ്റർ സോബേഴ്സാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |