
ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാന് (73) ചികിത്സ ലഭ്യമാക്കണമെന്ന് കാട്ടി മുൻ ക്രിക്കറ്റ് ക്യാപ്‌റ്റൻമാരുടെ കത്ത്. ഇന്ത്യയുടെ കപിൽ ദേവും സുനിൽ ഗാവസ്‌ക്കറും അടക്കം 21 മുൻ ക്യാപ്റ്റൻമാർ ഇക്കാര്യമുന്നയിച്ച് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് കത്തയച്ചു.
ഇമ്രാന്റെ ജീവൻ രക്ഷിക്കമെന്ന് ആവശ്യപ്പെട്ടു. വലതു കണ്ണിന്റെ 85 ശതമാനം കാഴ്ച നഷ്ടമായെന്ന റിപ്പോർട്ടിനെ തുടർന്ന് ഇമ്രാന് സെപ്തംബർ പകുതി വരെ ഇസ്ലാമാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകാൻ പാക് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
എന്നാൽ സർക്കാർ ആശുപത്രിയിലെ പരിശോധനയിൽ ആരോഗ്യവാനാണെന്ന് വിധിയെഴുതിയതോടെ ഇമ്രാനെ വീണ്ടും ജയിലിലാക്കി. വിവിധ അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് 2023 ആഗസ്റ്റ് മുതൽ ഇമ്രാൻ ജയിലിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |