ചാരുംമൂട്: ബിൽ അടച്ചിട്ടും മന്ത്രി പി.പ്രസാദിന്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ച സംഭവത്തിൽ കെ.എസ്.ഇ.ബി നൂറനാട് സെക്ഷൻ ഓഫീസിലെ ലൈൻമാൻ ചേർത്തല സ്വദേശി സനിൽകുമാറിനെ ഡയറക്ടർ സസ്പെൻഡ് ചെയ്തു.
ഹരിപ്പാട് ഡെപ്യൂട്ടി ചീഫ് എൻജിനീയർ എം.വി.മധു, മാവേലിക്കര അസി.എക്സിക്യുട്ടിവ് എൻജിനീയർ രാജീവ് എന്നിവരുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി നൂറനാട് ഓഫീസിലും മന്ത്രിയുടെ നൂറനാട് മറ്റപ്പള്ളിയിലെ വീട്ടിലും പരിശോധന നടത്തിയ ശേഷം ചീഫ് എൻജിനീയർ മുഖേനയാണ് അന്വേഷണ റിപ്പോർട്ട് കെ.എസ്.ഇ.ബി ഡയറക്ടർക്ക് കൈമാറിയത്. ഫെബ്രുവരി 24ന് ബില്ലടച്ചിട്ടും മാർച്ച് രണ്ടിന് മന്ത്രിയുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചതാണ് വിവാദമായത്. മന്ത്രിയുടെ സുഹൃത്തും പഞ്ചായത്തംഗവുമായ അജയഘോഷ് നൂറനാട് കെ.എസ്.ഇ.ബി ഓഫീസിൽ വിവരം അറിയിച്ചതോടെ ,മാർച്ച് ആറിനാണ് പുന: സ്ഥാപിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |