കണിയാപുരം: കണിയാപുരം നൂറുൽ ഹിക്കുമ ശരിഅ: ആൻഡ് ആർട്‌സ് കോളേജിന്റെ ആഭിമുഖ്യത്തിൽ നബിദിനാഘോഷവും റാലിയും സംഘടിപ്പിച്ചു. നബിദിന റാലി അഡ്വ.കെ.എസ്.എ. ഹലീം ഉദ്ഘാടനം നിർവഹിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ പ്രസിഡന്റ് ഷാജഹാൻ ദാരിമി പനവൂർ, സിബി യൂസഫ് ഫൈസി, ഷാജഹാൻ കാശിഫി കരുവ, ഉബൈദ് ഫൈസി മലപ്പുറം, ഹാഷിം തൊടിയിൽ,നജീബ് ,ലബ്ബ, അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് അംഗം കൃഷ്ണൻകുട്ടി, ഷാനവാസ് മാസ്റ്റർ കണിയാപുരം, ഷാജുദീൻ ചിറക്കൽ, സുൽഫിക്കർ കൈരളി, ലൈസൽ കണിയാപുരം, തൻസീൽ വാഫി തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |