SignIn
Kerala Kaumudi Online
Friday, 23 October 2026 4.48 AM IST

അനന്ത് - രാധിക വിവാഹ പൂർവ ആഘോഷം സമാപിച്ചു

ni

ജാംനഗർ: ഇന്ത്യ ഗുജറാത്തിലെ ജാംനഗറിലേക്ക് ഉറ്റുനോക്കിയ മൂന്ന് ദിനങ്ങളാണ് കടന്നുപോയത്. മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും രാധിക മാർച്ചന്റിന്റെയും വിവാഹ പൂർവ ആഘോഷത്തിന് സമാപനം. ജൂലായിലാണ് വിവാഹം. കോടികൾ ചെലവിട്ട സമാനതകളില്ലാത്ത ആഘോഷത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയത് പ്രമുഖരാണ്.

മൂന്ന് ദിവസം ജാംനഗറിലേക്ക് രാഷ്ട്രീയ നേതാക്കളുടെയും സിനിമ,​ കായിക താരങ്ങളുടെയും ഒഴുക്കായിരുന്നു. മുകേഷ് അംബാനിയുടെയും ഭാര്യ നിത അംബാനിയുടെയും നൃത്തം ആയിരുന്നു ഇന്നലത്തെ ആകർഷണം. രജനീകാന്തും പങ്കെടുത്തു. ആലിയ ഭട്ടും മകൾ റാഹയും ശ്രദ്ധാകേന്ദ്രമായി. ആലിയ ഭട്ടും രൺബീർ കപൂറും ബ്രഹ്മാസ്ത്ര സിനിമയിലെ കേസരിയ എന്ന ഗാനത്തിന് ചുവടു വച്ചു. അനന്തിന്റെ സഹോദരൻ ആകാശ് അംബാനിയും ഭാര്യ ശ്ളോകയും ഒപ്പം ചേർന്നു.

അനന്തും രാധികയും നൃത്തം ചെയ്‌തതും വൈറലായി. ഗായകൻ ദിൽജിത് ദോസഞ്ജിന്റെ പാട്ടുകൾക്ക് ചുവടുകൾ വച്ചത് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ, അനന്യ പാണ്ഡെ, ഷനായ കപൂർ, നവ്യ നവേലി നന്ദ തുടങ്ങിയവർ. ഷാരൂഖ്, സൽമാൻ, അമീർ എന്നീ മൂന്ന് ഖാൻമാർ ചേർ‌ന്ന് നൃത്തം അവതരിപ്പിച്ചു.

ഗായകരായ ശ്രേയ ഘോഷാൽ, മോഹിത് ചൗഹാൻ, ശന്തനു മുഖർജി എന്നിവരും പരിപാടി അവതരിപ്പിച്ചു. പ്രശസ്ത ഡിസൈനർ മനീഷ് മൽഹോത്രയ്ക്കൊപ്പം പുതുതലമുറ അഭിനേത്രികളായ ജാഹ്ൻവി കപൂർ, സാറാ അലിഖാൻ, ദിഷ പട്ടാനി തുടങ്ങിയവർ വേദിയിലെത്തി. ക്രിക്കറ്റ് താരം എം.എസ് ധോണിയുടെയും ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണിന്റെയും രൺബീർ സിംഗിന്റെയും ചുവടുകളായിരുന്നു മറ്റൊരാകർഷണം.

വന്താര - അൽഭുത ലോകം

3000 ഏക്കറിൽ അനന്ത് അംബാനി സ്ഥാപിച്ച വന്യജീവി സംരക്ഷണ കേന്ദ്രമായ വന്താര ( കാനന നക്ഷത്രം ) യിലെ മൃഗങ്ങളെ കാണാനുള്ള സൗകര്യവും ചെയ്‌തിരുന്നു. അത്യാധുനിക മൃഗാശുപത്രിയും മൃഗ‌ോക്ടർമാരും മൃഗങ്ങൾക്ക് ഭക്ഷണം ഒരുക്കുന്ന അടുക്കളയും പോഷകാഹാര വിദഗ്ദ്ധരും ഇവിടെയുണ്ട്. ലോകത്തെ ഏറ്റവും വലിയ ആന ചികിത്സാ കേന്ദ്രം ഇവിടെയാണ്.രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയ 200 പുള്ളിപ്പുലികളും ആയിരത്തിലേറെ മുതലകളും നിരവധി ആനകളും ഉൾപ്പെടെ 2000ത്തിലേറെ മൃഗങ്ങളുണ്ട്. രണ്ടായിരത്തോളം ജീവനക്കാരും.

അനന്തിന്റെ പ്രസംഗം;

കണ്ണുനിറഞ്ഞ് മുകേഷ്

അനന്തിന്റെ വികാരഭരിതമായ പ്രസംഗം കേട്ട് മുകേഷ് അംബാനിയുടെ കണ്ണുകൾ നിറഞ്ഞു. കുട്ടിക്കാലത്തെ ആരോഗ്യ പ്രശ്നങ്ങളേക്കുറിച്ച് പറഞ്ഞുതുടങ്ങിയ അനന്ത് മാതാപിതാക്കളുടെ പിന്തുണയേക്കുറിച്ച് പറഞ്ഞപ്പോഴാണ് വികാരഭരിതനായത്.

രാധികയെ വധുവായി ലഭിക്കുന്ന താൻ ഭാഗ്യവാനാണെന്നും അനന്ത് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, AMBANI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360