SignIn
Kerala Kaumudi Online
Friday, 25 September 2026 10.33 AM IST

മാസംതോറും പലിശയിനത്തിൽ പോക്കറ്റിലെത്താൻ പോകുന്നത് 9,250 രൂപ, ഒപ്പം നിരവധി ആനുകൂല്യങ്ങളും; ജീവിതം പൊളിയാക്കാൻ ബെസ്റ്റ് വഴി

investment

നിശ്ചിത ഇടവേളകളിൽ കൃത്യമായ വരുമാനം ലഭിക്കുന്ന നിരവധി നിക്ഷേപ പദ്ധതികളുണ്ട്. പക്ഷെ അവയിലേതാണ് മികച്ച ലാഭം നേടിത്തരികയെന്ന കാര്യത്തെക്കുറിച്ച് മിക്കവർക്കും ധാരണ കുറവുണ്ടാകാം. തപാൽ വകുപ്പിന്റെ കീഴിൽ തന്നെ നിരവധി നിക്ഷേപ പദ്ധതികൾ നിലവിലുണ്ട്. അവയിൽ പണ്ടുമുതൽക്കേ ഉളള ഒരു പദ്ധതിയാണ് പോസ്​റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി. ഇതിലൂടെ നിക്ഷേപകന് പലിശയിനത്തിൽ പ്രതിമാസം കൃത്യമായ തുക ലഭിക്കും.

ഒ​റ്റത്തവണയായുളള നിക്ഷേപത്തിലൂടെ നിക്ഷേപകന് പ്രതിമാസം 5,550 രൂപയും ജോയിന്റ് അക്കൗണ്ടുകൾക്ക് 9,250 രൂപ വരെയും ലഭിക്കും. നിക്ഷേപതുകയ്ക്ക് 7.4 ശതമാനം പലിശ നിരക്കിലാണ് പ്രതിമാസ വരുമാനം നിക്ഷേപകന് ലഭിക്കുന്നത്. വെറും 1000 രൂപ നിക്ഷേപിച്ചുകൊണ്ട് ഒരാൾക്ക് ഈ പദ്ധതിയുടെ ഭാഗമാകാവുന്നതാണ്.

ജോയിന്റ് അക്കൗണ്ടിൽ പ്രായപൂർത്തിയായ മൂന്ന് പേർക്കുവരെ ചേരാവുന്നതാണ്. ഒരാൾക്ക് ഈ പദ്ധതിയിലൂടെ പരമാവധി ഒമ്പത് ലക്ഷം വരെയുളള നിക്ഷേപം നടത്താം. ജോയിന്റ് അക്കൗണ്ടിൽ പരാമാവധി 15 ലക്ഷം രൂപയുടെ നിക്ഷേപം വരെ നടത്താം. പദ്ധതിയിൽ ചേർന്ന് അഞ്ച് വർഷം വരെയും പ്രതിമാസം പലിശയിനത്തിൽ നിക്ഷേപകന് പണം ലഭിക്കും. കാലാവധി കഴിയുന്നതിന് മുൻപ് നിക്ഷേപപദ്ധതിയിൽ നിന്ന് പിൻമാറണമെങ്കിൽ ബന്ധപ്പെട്ട പോസ്​റ്റ് ഓഫീസുമായി സമീപിച്ചാൽ മതി. പക്ഷെ അതിന് ചില നിബന്ധനകൾ പദ്ധതി മുന്നോട്ടുവയ്ക്കുന്നുണ്ട്.

പ്രതിമാസ വരുമാന പദ്ധതിയിൽ ചേർന്ന് ഒരു വർഷം തികയാതെ നിക്ഷേപകന് പണം പിൻവലിക്കാൻ സാധിക്കില്ല. കാലാവധി കഴിയും മുൻപ് പദ്ധതിയിൽ നിന്ന് പിൻമാറാൻ പ്രധാനമായും രണ്ട് നിബന്ധനകളുണ്ട്.

1. അക്കൗണ്ട് ആരംഭിച്ച് ഒന്ന് മുതൽ മൂന്ന് വർഷത്തിനിടയിലാണ് നിങ്ങൾ പദ്ധതിയിൽ നിന്ന് പിൻമാറാൻ തീരുമാനിക്കുന്നതെങ്കിൽ ആകെ തുകയുടെ രണ്ട് ശതമാനം കഴിഞ്ഞ് ബാക്കി തുക മാത്രമേ ലഭിക്കൂ.
2. അക്കൗണ്ട് ആരംഭിച്ച് മൂന്ന് മുതൽ അഞ്ച് വർഷത്തിനിടയിലാണ് നിങ്ങൾ പദ്ധതിയിൽ നിന്ന് പണം പിൻവലിക്കാനാണ് തീരുമാനിക്കുന്നതെങ്കിൽ ആകെ നിക്ഷേപത്തിന്റെ ഒരു ശതമാനം ഒഴികെയുളള തുക മാത്രമേ ലഭിക്കൂ.

ആദായനികുതി നിയമത്തിലെ സെക്ഷൻ സി പ്രകാരമുളള നിക്ഷേപങ്ങൾക്ക് ഒരു സാമ്പത്തിക വർഷം 1.50 ലക്ഷം രൂപ വരെ നികുതി ആനുകൂല്യങ്ങളും ലഭിക്കും. പക്ഷെ അഞ്ച് വർഷം പൂർത്തിയാക്കുന്നവർക്കാണ് ഈ അവസരമുളളത്. നിങ്ങൾ ഒമ്പത് ലക്ഷം രൂപയുടെ നിക്ഷേപ പദ്ധതിയിലാണ് ചേരുന്നതെങ്കിൽ തുടർച്ചയായി അഞ്ച് വർഷത്തേക്ക് 5,550 രൂപ പ്രതിമാസ വരുമാനം ലഭിക്കും. അല്ലെങ്കിൽ 15 ലക്ഷം രൂപയാണ് ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതെങ്കിൽ അവർക്ക് പ്രതിമാസം വരുമാനം 9,250 രൂപ വീതവും ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FINANCE, INVESTMENT, PLAN, SCHEME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY