
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്മോൾ ഫിനാൻസ് ബാങ്കായ എ.യു സ്മോൾ ഫിനാൻസ് ബാങ്കിന്റെ വാഹന വായ്പാ വിഭാഗമായ 'വീൽസ് ബിസിനസ്' കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 50,000 കോടി രൂപ കടന്നു. യൂണിവേഴ്സൽ ബാങ്കായി മാറുന്നതിന് റിസർവ് ബാങ്കിന്റെ തത്വത്തിലുള്ള അംഗീകാരം ലഭിച്ച രാജ്യത്തെ ആദ്യ സ്മോൾ ഫിനാൻസ് ബാങ്കാണ് എ.യു സ്മോൾ ഫിനാൻസ് ബാങ്ക്. ബാങ്കിന്റെ മൊത്തം വായ്പകളുടെ മൂന്നിലൊന്ന് ഭാഗവും വാഹന വിപണിയിലാണ്.മൂന്ന് വർഷത്തിനിടെ 26 ശതമാനവും, അഞ്ച് വർഷത്തിൽ 29 ശതമാനവും സ്ഥിരതയുള്ള വളർച്ച ഈ വിഭാഗം രേഖപ്പെടുത്തി. ആകെയുള്ള 50,000ത്തിലധികം കോടി രൂപയിൽ 30,752 കോടി രൂപ പുതിയ വാഹനങ്ങൾക്കും, 17,966 കോടി രൂപ സെക്കൻഡ് ഹാൻഡ് വാഹനങ്ങൾക്കും, 1,767 കോടി രൂപ ഇരുചക്ര വാഹനങ്ങൾക്കുമായി നൽകിയ വായ്പകളാണ്. രാജ്യത്തെ 2,000-ത്തോളം കേന്ദ്രങ്ങളിലെ 3,000-ത്തിലധികം സർവീസ് ടച്ച് പോയിന്റുകളിലൂടെ 13.7 ലക്ഷത്തിലധികം ഉപഭോക്താക്കൾക്കാണ് ഈ വിഭാഗം സേവനം നൽകുന്നത്. 1996-ൽ രാജസ്ഥാനിൽ സ്വയംതൊഴിൽ കണ്ടെത്താൻ ആഗ്രഹിച്ച സംരംഭകർക്കും ട്രാൻസ്പോർട്ട് ഓപ്പറേറ്റർമാർക്കും സാമ്പത്തിക സഹായം നൽകിക്കൊണ്ടാണ് എ.യു പ്രവർത്തനം ആരംഭിച്ചത്. ലക്ഷക്കണക്കിന് ആളുകളുടെ ജീവിത പുരോഗതിയുടെ സാക്ഷ്യപത്രമാണ് ഈ വിജയമെന്ന് എ.യു സ്മോൾ ഫിനാൻസ് ബാങ്ക് സ്ഥാപകനും എം.ഡിയും സി.ഇ.ഒയുമായ സഞ്ജയ് അഗർവാൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |