SignIn
Kerala Kaumudi Online
Thursday, 17 September 2026 12.56 AM IST

സംസ്ഥാനത്ത് ഇനി നിക്ഷേപം സരളം

READ ENGLISH VERSION
business

തിരുവനന്തപുരം: നിക്ഷേപങ്ങൾക്ക് ഉടനടി അനുമതി നൽകുന്ന 'സരൾ കേരളം" പദ്ധതിക്ക് മന്ത്രിസഭ അനുമതി നൽകി. ഇതിനായി 19 നിയമങ്ങളിൽ മാറ്റം വരുത്തുമെന്ന് മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സിംപ്ലിഫൈഡ് ആൻഡ് ആക്സിലറേറ്റഡ് റെഗുലേറ്ററി അപ്രൂവൽ ആൻഡ് ലൈസൻസസ് എന്നതിന്റെ ചുരുക്കപ്പേരാണ് സരൾ. വൺ സ്റ്റേറ്റ്,വൺ അപ്രൂവൽ,വൺ ഡോക്യുമെന്റ് എന്ന വിപ്ലവകരമായ മാറ്റമാണ് ലക്ഷ്യമിടുന്നത്. 25 കോടി മുതൽ 50 കോടി വരെയുള്ള നിക്ഷേപങ്ങൾക്ക് ജില്ലാതലസമിതിയും 50 കോടിക്ക് മുകളിലുള്ളതിന് സംസ്ഥാനതല സമിതിയുമാണ് അംഗീകാരം നൽകുക.

ഒരു നിക്ഷേപനിർദ്ദേശം വന്നാൽ എത്ര ദിവസം കൊണ്ട് അനുമതി നൽകണമെന്ന് നിയമത്തിൽ നിഷ്‌കർഷിക്കും. ഒരു വകുപ്പിന്റെയും അധികാരം കവരില്ല. എന്നാൽ, ഓരോ വകുപ്പും നിശ്ചിത സമയത്തിനകം പരിശോധനാ റിപ്പോർട്ട് നൽകണം. കെ.എസ്‌.ഐ.ഡി.സിക്കാണ് ഏകോപനച്ചുമതല. ഏതെങ്കിലും വകുപ്പിന് അവരുടെ നിബന്ധനകൾക്ക് വിധേയമല്ല പദ്ധതിയെന്ന് പരാതിയുണ്ടെങ്കിൽ അപ്പീൽ നൽകാനും വ്യവസ്ഥയുമുണ്ടാകും.

അനുമതിക്ക് ഏകീകൃത

അതോറിറ്റി

ബിസിനസ് രജിസ്ട്രേഷൻ, തദ്ദേശസ്ഥാപനാനുമതി, കെട്ടിട നിർമ്മാണ പെർമിറ്റ്, ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പിന്റെയും സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളുടെയം അനുമതി, മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ്, തൊഴിൽ വകുപ്പിന്റെ അനുമതി ഇങ്ങനെ നൂറുകൂട്ടം കാര്യങ്ങൾ താണ്ടി വേണം സംസ്ഥാനത്ത് നിലവിൽ ബിസിനസ് തുടങ്ങാൻ. ഇതല്ലാം ശരിപ്പെടുത്തി നൽകുന്ന ഏകീകൃത അതോറിറ്റിയായി സരൾ കേരളം പ്രവർത്തിക്കും. സംസ്ഥാന, ജില്ലാതലത്തിൽ ഓഫീസുണ്ടാകും.

5 - 7വർഷം വരെ അനുമതി ലഭിക്കാതെ കിടക്കുന്ന ഇൻവെസ്റ്റ് പ്രൊപ്പോസലുകൾ സംസ്ഥാനത്തുണ്ട്. അവയ്ക്ക് ആശ്വാസമാകുന്ന നടപടിയാണിത്

- മുഖ്യമന്ത്രി വി.ഡി.സതീശൻ

ഇ​ൻ​വെ​സ്റ്റ് ​യു.​പി
മി​ക​ച്ച​ ​മാ​തൃക

കെ.​ജ​യ​ശ​ങ്കർ

ലക്്നൗ : നി​ക്ഷേ​പ​ ​സ​മാ​ഹ​ര​ണ​ത്തി​ൽ​ ​മാ​തൃ​ക​യാ​ണ് ​ഉ​ത്ത​ർ​പ്ര​ദേ​ശി​ന്റെ​ ​ഏ​ക​ ​ജാ​ല​ക​ ​സം​വി​ധാ​നം.​ ​ഇ​ൻ​വെ​സ്റ്റ് ​യു.​പി​യെ​ന്ന​ ​ഏ​ജ​ൻ​സി​ ​രൂ​പീ​ക​രി​ച്ചാ​ണ് ​സ​ർ​ക്കാ​രി​ന്റെ​ ​പ്ര​വ​ർ​ത്ത​നം.​ ​നി​ക്ഷേ​പ​ക​രെ​ ​ആ​ക​ർ​ഷി​ക്ക​ൽ,​ ​വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് ​വ​ള​രെ​ ​പെ​ട്ടെ​ന്ന് ​അ​നു​മ​തി​ ​ന​ൽ​ക​ൽ,​ ​ഭൂ​മി​ ​അ​നു​വ​ദി​ക്ക​ൽ,​ ​തു​ട​ർ​ ​സ​ഹാ​യം​ ​എ​ന്നി​വ​ ​ഇ​ൻ​വെ​സ്റ്റ് ​യു.​പി​ ​വ​ഴി​യാ​ണ്.​ ​മൂ​ന്ന് ​ത​ല​ത്തി​ലാ​ണ് ​പ്ര​വ​ർ​ത്ത​നം.​ ​നി​ക്ഷേ​പ​ക​ർ​ക്ക് ​എ​ല്ലാ​ ​അ​നു​മ​തി​ക​ളും​ ​ല​ഭ്യ​മാ​ക്കാ​ൻ​ ​നി​വേ​ശ് ​മി​ത്ര​ ​പോ​ർ​ട്ട​ൽ.​ ​ധാ​ര​ണാ​പ​ത്ര​ങ്ങ​ൾ​ ​ഒ​പ്പി​ടാ​നും​ ​ഡി​ജി​റ്റ​ലാ​യി​ ​ട്രാ​ക്ക് ​ചെ​യ്യാ​നും​ ​നി​വേ​ശ് ​സാ​ര​ഥി​ ​പോ​ർ​ട്ട​ൽ.​ ​തു​ട​ർ​ ​സ​ഹാ​യ​ത്തി​നും​ ​പ്ര​ശ്ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കാ​നും​ ​ഉ​ദ്യ​മി​ ​മി​ത്ര.​ ​വി​വി​ധ​ ​മേ​ഖ​ല​ക​ളി​ലെ​ ​പ്രൊ​ഫ​ഷ​ണ​ലു​ക​ളു​ൾ​പ്പെ​ട്ട​ ​ടീ​മാ​ണി​ത്.

12​ ​ല​ക്ഷം​ ​കോ​ടി
വ​ന്നു​ക​ഴി​ഞ്ഞു
2023​ ​മു​ത​ൽ​ ​ന​ട​ത്തി​യ​ ​ഗ്ളോ​ബ​ൽ​ ​സ​മ്മി​റ്റി​ലൂ​ടെ​ 50​ ​ല​ക്ഷം​ ​കോ​ടി​യു​ടെ​ ​നി​ക്ഷേ​പ​ ​വാ​ഗ്ദാ​ന​മാ​ണ് ​സം​സ്ഥാ​ന​ത്തി​ന് ​ല​ഭി​ച്ച​ത്.​ ​ഇ​തി​ൽ​ 12​ ​ല​ക്ഷം​ ​കോ​ടി​യു​ടെ​ ​വ്യ​വ​സാ​യ​ ​പ​ദ്ധ​തി​ക​ൾ​ ​തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.​ ​പു​ന​രു​പ​യോ​ഗ​ ​ഊ​ർ​ജ്ജം,​ ​സെ​മി​ക​ണ്ട​ക്ട​ർ​ ​നി​ർ​മ്മാ​ണം,​ ​ഇ​ൻ​ഡ​സ്ട്രി​യ​ൽ​ ​പാ​ർ​ക്കു​ക​ൾ,​ ​ലോ​ജി​സ്റ്റി​ക്സ്,​ ​ഇ​ല​ക്ട്രി​ക് ​വാ​ഹ​ന​ ​നി​ർ​മ്മാ​ണം​ ​എ​ന്നി​വ​യി​ലാ​ണ് ​പ്ര​ധാ​ന​മാ​യും​ ​നി​ക്ഷേ​പ​സ​മാ​ഹ​ര​ണം.​ ​നോ​യി​ഡ​യി​ൽ​ 500​ ​ഏ​ക്ക​റി​ൽ​ ​ജാ​പ്പ​നീ​സ് ​വ്യ​വ​സാ​യ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​ശൃം​ഖ​ല​യാ​ണ് ​വ​രു​ന്ന​ത്.​ ​ഒ​രു​ ​ല​ക്ഷം​ ​കോ​ടി​യു​ടെ​ ​നി​ക്ഷേ​പം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INVESTMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA